KERALANEWSTop News

സ്‌കോള്‍ കേരള, താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തല്‍: ഫയല്‍ മടക്കി മുഖ്യമന്ത്രി

തിരുവനന്തപുരം: സ്‌കോള്‍ കേരളയിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ശുപാര്‍ശ ചെയ്തുള്ള ഫയല്‍ മുഖ്യമന്ത്രി തിരിച്ചയച്ചു. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിയമിതരായ 55 പേര്‍ക്ക് സ്‌കോള്‍ കേരളയില്‍ സ്ഥിര നിയമനം നല്‍കുന്നതുമായി ബന്ധപ്പെട്ട വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഡി.വൈ.എഫ്. ഐ സംസ്ഥാന സെക്രട്ടറിയുടെ സഹോദരി ,ദേശാഭിമാനിയിലെ ജീവനക്കാരുടെ ബന്ധുക്കള്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍ തുടങ്ങി സി.പി.എമ്മുമായി അടുപ്പമുള്ളവര്‍ക്ക് മാത്രമാണ് നിയമനം നല്‍കുന്നതെന്നും. യു.ഡി.എഫിന്റെ കാലത്ത് നിയമിതരായ 28 പേര്‍ക്ക് ഇതുവരെ സ്ഥിരം നിയമനം നല്‍കിയിട്ടുമില്ല. സ്ഥിരം നിയമനം ലഭിക്കുന്നതോടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഇവര്‍ക്ക് ലഭിക്കും. പി.എസ്.സിയെ വെറും നോക്കുകുത്തിയാക്കിയാണ് താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപെടുത്തുന്ന പരിപാടിയാണിതെന്നാണ് ആക്ഷേപം ഉയരുന്നത്. പി.ജെ ജോസഫ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് നിയമിതരായ അനിത കെ , സാജു തിലക്, പീതാംബരന്‍ തുടങ്ങി 28 പേരെ ഒഴിവാക്കി പാര്‍ട്ടിക്കാര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും മാത്രം സ്ഥിരം നിയമനം നല്‍കുന്നത് വിവാദമായതോടെയാണ് മുഖ്യമന്ത്രി വിശദീകരണം ചോദിച്ച് ഫയല്‍ തിരിച്ചയച്ചത്. തുടര്‍ച്ചയായി 10 വര്‍ഷത്തിന്‍ കൂടുതല്‍ സീനിയോരിറ്റി ഉള്ളവരെ മറികടന്നാണ് സി.പി.എം ബന്ധം ഉള്ളവരെ മാത്രമായി നിയമിക്കുന്നത്. താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന നടപടിയെ മന്ത്രി ഇ.പി ജയരാജന്‍ കഴിഞ്ഞ ദിവസം ന്യായീകരിച്ചിരുന്നു. ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് ജീവകാരുണ്യ നടപടിയാണെന്നായിരുന്നു ജയരാജന്റെ പ്രതികരണം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close