KERALANEWSTrending

സ്‌ക്രാച്ച് ആന്‍ഡ് വിന്നിലൂടെ വലിയൊരു തുക ലോട്ടറി അടിച്ചിട്ടുണ്ടെന്ന് ആദ്യം പറഞ്ഞു;പിന്നാലെ നാപ്‌റ്റോളില്‍ നിന്ന് കോളും വന്നു;കൊവിഡ് കാലമായതിനാല്‍ വഴി മുട്ടി അന്വേഷണം;മുന്‍ ബാങ്ക് ഉദ്യോഗസ്ഥന് നഷ്ടമായത് മുക്കാല്‍ക്കോടി രൂപ

കോഴിക്കോട് : കൊവിഡും അതേ തുടര്‍ന്നുള്ള പ്രതിസന്ധികളും രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ തട്ടിപ്പ് സംഘങ്ങളും സംസ്ഥാനത്ത് പല വലകള്‍ വിരിച്ച് തങ്ങളുടെ ഇരകളെ പിടിയിലാക്കുന്നു.ഓണ്‍ലൈന്‍ ഷോപ്പിംഗുകളുടെ പേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ആരാണെന്ന് പോലും മനസ്സിലാക്കാന്‍ കഴിയാതെ വലഞ്ഞിരിക്കുകയാണ് പോലീസും.

തപാല്‍ വഴിവന്ന സന്ദേശം വിശ്വസിച്ച മുന്‍ ബാങ്ക് ഉദ്യോഗസ്ഥന് നഷ്ടമായത് മുക്കാല്‍ക്കോടി രൂപ.സൈബര്‍ പോലീസ് കേസെടുത്തെങ്കിലും കോവിഡ് കാരണം അന്വേഷണം വഴിമുട്ടിയിരിക്കയാണ്. മലാപ്പറമ്പ് സ്വദേശിയുടെ വീട്ടിലേക്ക് വന്ന ഒരു സ്പീഡ് പോസ്റ്റായിരുന്നു തട്ടിപ്പിന്റെ ആദ്യ പടി.ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ നാപ്റ്റോളില്‍ നിന്നുള്ള കത്തെന്ന വ്യാജേന അയച്ച സ്പീഡ് പോസ്റ്റില്‍ നിങ്ങള്‍ കൂടുതല്‍ സാധനങ്ങള്‍ നാപ്റ്റോളില്‍നിന്ന് വാങ്ങിയതിനാല്‍ സ്‌ക്രാച്ച് ആന്‍ഡ് വിന്നിലൂടെ വലിയൊരു തുക ലോട്ടറി അടിച്ചിട്ടുണ്ടെന്ന് ആണ് പറഞ്ഞിരുന്നത്. ഉടന്‍ തന്നെ ‘നാപ്റ്റോ’ളില്‍ നിന്നെന്ന് പറഞ്ഞ് ഫോണും വന്നു. ടാക്‌സ് അടയ്ക്കുകയാണെങ്കില്‍ ഈ തുക നിങ്ങള്‍ക്ക് ലഭിക്കും എന്നായിരുന്നു വാഗ്ദാനം.ഇത് വിശ്വസിച്ച് ഇദ്ദേഹം വിവിധ അക്കൗണ്ടിലേക്ക് പലതവണയായി 75 ലക്ഷം രൂപ നല്‍കി. എന്നാല്‍ സമ്മാനത്തുക ലഭിച്ചില്ല. തുടര്‍ന്ന് നാപ്റ്റോള്‍ കമ്പനിയുമായി ബന്ധപ്പെട്ടപ്പോഴാണ് കബളിപ്പിക്കപ്പെട്ടുവെന്ന് ഇവര്‍ തിരിച്ചറിഞ്ഞതെന്ന് സൈബര്‍ പോലീസ് പറഞ്ഞു.ഡല്‍ഹി, ബംഗാള്‍, ഉത്തര്‍പ്രദേശ് എന്നീ സ്ഥലങ്ങളില്‍ നിന്നുള്ളവരാണ് തട്ടിപ്പ് നടത്തുന്നത് എന്നാണ് പോലീസിന് കിട്ടിയ വിവരം. എന്നാല്‍ കോവിഡ് കാലമായതിനാല്‍ അവിടെ പോവാന്‍ സാധിക്കാത്തതിനാല്‍ അന്വേഷണം വഴിമുട്ടിയിരിക്കയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close