INDIANEWSTop News

സൗജന്യ ഓക്‌സിജന്‍ നല്‍കി മാതൃകയാകുന്നു മലയാളി; ജെ. ക്ലമന്റാണു ദുരിത കാലത്ത് സേവനത്തിന്റെ മഹനീയ മറ്റൊരു മാതൃകയാകുന്നത്

ചെന്നൈ: കോവിഡ് രണ്ടാം ഘട്ടം രൂക്ഷമായതോടെ ജീവ വായുവിനായി ജനം നെട്ടോട്ടമോടുമ്പോള്‍ പാവപ്പെട്ട രോഗികള്‍ക്കു സൗജന്യ ഓക്‌സിജന്‍ നല്‍കി മാതൃകയാകുന്നു മലയാളി. ഗുമ്മിഡിപ്പൂണ്ടിയില്‍ ഭാരത് ഓക്‌സിജന്‍ എന്ന കമ്പനി നടത്തുന്ന ജെ. ക്ലമന്റാണു ദുരിത കാലത്ത് സേവനത്തിന്റെ മഹനീയ മറ്റൊരു മാതൃകയാകുന്നത്. 80 ജീവനക്കാരുള്ള ഭാരത് ഓക്‌സിജന്‍ കമ്പനിയില്‍ സാധാരണ 2000 സിലിണ്ടറുകളാണു ഓക്‌സിജന്‍ നിറയ്ക്കുന്നത്. ഇതില്‍ 70% വ്യവസായ ആവശ്യത്തിനും 30% മെഡിക്കല്‍ ആവശ്യത്തിനുമാണു ഉപയോഗിക്കുന്നത്. എന്നാല്‍, കോവിഡ് രൂക്ഷമായതോടെ വ്യവസായ ആവശ്യത്തിനു ഓക്‌സിജന്‍ ഉല്‍പാദനം സര്‍ക്കാര്‍ തടഞ്ഞു. ഇപ്പോള്‍ 1000 സിലിണ്ടറുകള്‍ വരെയാണു നിറയ്ക്കുന്നതെന്നു ക്ലമന്റ് പറയുന്നു. ബി, ഡി തുടങ്ങി ടൈപ്പ് സിലിണ്ടറുകളാണുള്ളത്.

ബി ടൈപ്പ് സിലിണ്ടറിനു 6000 രൂപ മുതലും ഡി ടൈപ്പിനു 15000 രൂപ മുതലുമാണു വില. ബി ടൈപ്പ് സിലിണ്ടര്‍ നിറയ്ക്കാന്‍ 75 രൂപയും ഡി ടൈപ്പിനു 175 രൂപയുമാണു നിരക്ക്. കോവിഡ് വ്യാപനം രൂക്ഷമായതോടെ ഓക്‌സിജന്‍ നിറയ്ക്കാനായി പലരുമെത്തുന്നുണ്ട്. ഇതില്‍ പാവപ്പെട്ടവര്‍ക്കു സൗജന്യമായാണു സിലിണ്ടറില്‍ ഓക്‌സിജന്‍ നിറച്ചു നല്‍കുന്നത്. പാവപ്പെട്ട രോഗികള്‍ക്കു ചികിത്സ നല്‍കുന്ന ചില ആശുപത്രികള്‍ക്കും സൗജന്യമായി സിലിണ്ടര്‍ നിറച്ചു നല്‍കുന്നുണ്ട്. 20 ടണ്ണിന്റെ ക്രയോജനിക് ടാങ്കില്‍ ലിക്വിഡ് ഓക്‌സിജന്‍ നിറച്ച് അതിനെ വെപ്പനേറ്റര്‍ വഴി പമ്പ് ചെയ്താണു സിലിണ്ടറുകളില്‍ നിറയ്ക്കുന്നത്. മൂന്നു പതിറ്റാണ്ടോളമായി ഓക്‌സിജന്‍ നിര്‍മാണ രംഗത്തുള്ള ക്ലമന്റ് പാവപ്പെട്ട രോഗികള്‍ക്കു വീടുവച്ചു നല്‍കുന്നതിലും നന്മയുടെ മറ്റൊരു പ്രതികമാണ്. ഗുമ്മിഡിപ്പൂണ്ടിയിലും പരിസരങ്ങളിലുമായി ഇതിനകം 26 വീടുകളാണു ക്ലമന്റ് പാവങ്ങള്‍ക്കായി നിര്‍മിച്ചു നല്‍കിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close