INDIANEWS

സൗജന്യ കോവിഡ്​ വാക്​സിൻ: ബിഹാറില്‍ പ്രകടനപത്രിക പുറത്തിറക്കി ബി.ജെ.പി

പട്‌ന:ബീഹാർ തെരഞ്ഞെടുപ്പ് പത്രികയിൽ ബിഹാറിലെ എല്ലാവർക്കും സൗജന്യമായി കോവിഡ് വാക്സിൻ നൽകുമെന്ന ബി.ജെ.പിയുടെ വാ​ഗ്ദാനം വിവാദത്തില്‍. കോവിഡ് വാക്സിൻ രാഷ്ട്രീയ അജണ്ടയാക്കുകയാണെന്നാണ് വിമർശനം.

വലിയ തോതിൽ വാക്സിൻ ഉൽപാദിപ്പിക്കുകയാണെന്നും എത്രയും പെട്ടെന്ന് തന്നെ ബീഹാറിലെ എല്ലാവർക്കും സൗജന്യമായി ലഭിക്കുമെന്നും ഇത് ഞങ്ങളുടെ പ്രകടനപത്രികയിലെ ഒന്നാമത്തെ വാ​ഗ്ദാനമാണെന്നുമാണ് കേന്ദ്രമന്ത്രി നിർമലാ സീതാരാമൻ ഇന്ന് പറഞ്ഞത്. ഇതോടെ പ്രതിപക്ഷ പാർട്ടികള്‍ രംഗത്ത് വന്നു.

കൊറോണ വൈറസിനായി ഇന്ത്യയടക്കം ലോകം മുഴുവൻ പ്രയത്നിക്കുകയാണ്. ആദ്യമായാണ് ഇത് ഒരു പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പത്രികയിൽ ഉൾപ്പെടുത്തപ്പെടുന്നത്.

ബി.ജെ.പി ഭരിക്കാത്ത സംസ്ഥാനങ്ങളുടെ അവസ്ഥ എന്താണ്? ബി.ജെ.പിക്ക് വോട്ട് ചെയ്യാത്ത ഇന്ത്യക്കാർക്ക് വാക്സിൻ ലഭിക്കില്ലെ? എന്നാണ് ആം ആദ്മി പാർട്ടി ചോദിച്ചത്. അത് സോഷ്യൽ മീഡിയയിൽ വലിയ ശ്ര​​ദ്ധ നേടിയിരിക്കുകയാണ്.

സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രതിഷേധം നടക്കുകയാണ്. ‘#vaccineelectionism’ ​എന്ന ഹാഷ് ടാ​ഗിലാണ് പ്രതിഷേധം നടക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close