KERALANEWS

സൗജന്യ ക്രിസ്മസ് കിറ്റ് വിതരണം നാളെ തുടങ്ങും

തിരുവനന്തപുരം:സൗജന്യ ക്രിസ്മസ് കിറ്റുകളുടെ വിതരണം നാളെ തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന ഭക്ഷ്യക്കിറ്റ് ഈ മാസം ക്രിസ്മസ് കിറ്റായാണ് നല്‍കുക.

പഞ്ചസാര, നുറുക്ക് ഗോതമ്പ്, കടല, വെളിച്ചെണ്ണ, മുളകുപൊടി, ചെറുപയര്‍, തുവര പരിപ്പ്, തേയില, ഉഴുന്ന് എന്നിവ തുണിസഞ്ചിയിലാക്കി വിതരണം ചെയ്യും. എല്ലാ കാര്‍ഡ് ഉടമകള്‍ക്കും റേഷന്‍ കടകള്‍ വഴി കിറ്റ് ലഭിക്കും. ഒക്ടോബറിലെ കിറ്റ് ഡിസംബര്‍ 5 വരെ വാങ്ങാം. നവംബറിലെ കിറ്റ് ക്രിസ്മസ് കിറ്റിനൊപ്പം വാങ്ങാമെന്നും മുഖ്യമന്ത്രി പറഞ്ഞു. നവംബര്‍ മാസത്തിലെ റീടെയ്ല്‍ റേഷന്‍ വിതരണവും ഈ മാസം അഞ്ച് വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close