Covid UpdatesKERALANEWS

സൗജന്യ വാക്സീൻ നൽകാൻ കേന്ദ്രം തയ്യാറാവണം, അല്ലെങ്കിൽ സംസ്ഥാനങ്ങൾക്ക് വാങ്ങാനാവും വിധം വാക്സീൻ വിതരണം ഉറപ്പാക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: എല്ലാ വാക്സീനും നൽകേണ്ട ഉത്തരവാദിത്വം കേന്ദ്രസർക്കാരിനാണ് എന്നും ഒഴിഞ്ഞു മാറാൻ കഴിയില്ലെന്നും ഓർമിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 18 മുതൽ വാക്സീൻ നൽകുമെന്ന് പ്രഖ്യാപിച്ചത് പ്രാവർത്തികമാക്കാനുള്ള നടപടി കേന്ദ്രം സ്വീകരിക്കണം എന്നും മുഖ്യമന്ത്രി ആവർത്തിച്ചു.

വാക്സീൻ ഇപ്പോൾ ലഭിക്കുന്നില്ല. 45 ന് മുകളിലുള്ളവർക്ക് സൗജന്യ വാക്സീൻ നൽകാൻ കേന്ദ്രം തയ്യാറാവണം. അല്ലെങ്കിൽ സംസ്ഥാനങ്ങൾക്ക് വാങ്ങാനാവും വിധം വാക്സീൻ വിതരണം ഉറപ്പാക്കണം. സംസ്ഥാനങ്ങൾക്ക് നീതി ഉറപ്പാക്കണമെന്നും ദൗർലഭ്യം പരിഹരിക്കണം എന്നുമാവശ്യപ്പെട്ട് നിരവധി തവണ കേന്ദ്രത്തെ ബന്ധപ്പെട്ടു.

രോഗം ഇത്തരത്തില്‍ വ്യാപിക്കുന്ന സമയത്ത് പരമാവധി ആളുകളെ വാക്‌സിനേറ്റ് ചെയ്യുക എന്നത് അനിവാര്യമാണ്. 18 വയസ്സുമുതല്‍ വാക്‌സിന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചത് പ്രാവര്‍ത്തികമാക്കാനുള്ള നടപടിയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close