NEWSWORLD

സൗദിയിൽ സുരക്ഷാ ഉദ്യോഗസ്ഥരെന്ന് നടിച്ച് കവര്‍ച്ച; യെമൻ, സൗദി സ്വദേശികൾ അറസ്റ്റിൽ

റിയാദ്: സൗദി അറേബ്യയിലെ തായിഫില്‍ സുരക്ഷാ ഉദ്യോഗസ്ഥർ ചമഞ്ഞ് കവര്‍ച്ച നടത്തിയ സംഘം അറസ്റ്റിൽ. മൂപ്പത് വയസിനടുത്ത് പ്രായമുള്ള സൗദി സ്വദേശിയായ യുവാവും രണ്ട് യെമന്‍ സ്വദേശികളുമാണ് അറസ്റ്റിലായത്. ഒരു വ്യാപാര സ്ഥാപനത്തില്‍ നിന്ന് 15,000 റിയാലും ജീവനക്കാരുടെ കൈവശമുണ്ടായിരുന്ന വിലപിടിപ്പുള്ള സാധനങ്ങളും സുരക്ഷാ പോലീസ് ഉദ്യോഗസ്ഥരാണെന്ന വ്യാജേന കവർന്നതാണ് കേസ്.

പ്രതികളുടെ വീഡിയോ ദൃശ്യങ്ങളും ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു. തുടർന്നുള്ള ചോദ്യം ചെയ്യലിൽ കുറ്റസമ്മതം നടത്തിയ പ്രതികളെ തുടർ നിയമനടപടികള്‍ സ്വീകരിക്കാന്‍ പ്രോസിക്യൂഷന് കൈമാറി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close