NEWSWORLD

സൗദി അറേബ്യയിലെത്തി ഇഖാമ ലഭിക്കും മുന്‍പ് ഇനി ഫൈനല്‍ എക്‌സിറ്റ് വിസ ലഭിക്കും

റിയാദ്: സൗദി അറേബ്യയിലെത്തി ഇഖാമ ലഭിക്കും മുന്‍പ് ഫൈനല്‍ എക്‌സിറ്റ് വിസ ലഭിക്കും. ഉടന്‍തന്നെ നാട്ടിലേക്കു തിരികെ എത്തണമെന്നുള്ളവര്‍ക്കു ഇഖാമ ലഭിച്ചില്ല എന്നുള്ളത് ഇനി തടസ്സമാകില്ല. മൂന്നു മാസത്തെ പ്രൊബേഷന്‍ കാലയളവില്‍ തന്നെ ഫൈനല്‍ എക്‌സിറ്റ് വിസ ഓണ്‍ലൈനാ ലഭിക്കും. സൗദി പാസ്‌പോര്‍ട്ട് ഡയറക്ട്രേറ്റാണ് ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്.

ഹൗസ് ഡ്രൈവര്‍, ഹൗസ് മെയ്ഡ്, തോട്ടക്കാരന്‍, വീട്ടുകാവല്‍ക്കാരന്‍ മുതലായ എല്ലാത്തരം ഗാര്‍ഹിക വിസക്കാര്‍ക്കും ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സര്‍വ്വീസ് പോര്‍ട്ടലായ ‘അബ്ശിര്‍’ വഴി ഫൈനല്‍ എക്‌സിറ്റ് നേടിക്കൊടുക്കാന്‍ തൊഴിലുടമകള്‍ക്കു കഴിയും.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close