Breaking NewsNEWSTop NewsWORLD

സൗദി അറേബ്യയിലെ വ്യാപാര സ്ഥാപനത്തിൽ വൻ തീപിടുത്തം; അ​ഗ്നിബാധ നിയന്ത്രണ വിധേയമാക്കിയത് ഒമ്പത് മണിക്കൂർ കൊണ്ട്

റിയാദ്: സൗദി അറേബ്യയിലെ വ്യാപാര സ്ഥാപനത്തിലുണ്ടായ തീപ്പിടുത്തം നിയന്ത്രണ വിധേയമാക്കിയത് ഒമ്പത് മണിക്കൂറോളം പരിശ്രമിച്ച്. അല്‍ ദര്‍ബില്‍ പ്രവര്‍ത്തിക്കുന്ന അല്‍ദര്‍ബ് സെന്‍ട്രല്‍ മാര്‍ക്കറ്റിലാണ് കഴിഞ്ഞ ദിവസം തീപ്പിടുത്തമുണ്ടായത്.

തൊട്ടടുത്ത് പ്രവര്‍ത്തിച്ചിരുന്ന പെട്രോള്‍ പമ്പിലേക്ക് തീ പടരാതെ നിയന്ത്രിക്കാന്‍ സിവില്‍ ഡിഫന്‍സിന് സാധിച്ചു. പ്രദേശത്തേക്കുള്ള വൈദ്യതി വിച്ഛേദിച്ച അധികൃതര്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സമീപത്തെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close