Breaking NewsNEWSWORLD

സൗദി അറേബ്യയില്‍ വാഹനാപകടം; നാല് മരണം

റിയാദ്: സൗദി അറേബ്യയില്‍ വാഹനാപകടത്തിൽ നാല് മരണം. നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നജ്റാന്‍ – ഹബൂനാ, അല്‍ മുന്‍തശര്‍ റോഡിലായിരുന്നു അപകടം. രണ്ട് പിക്കപ്പ് വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇടിയുടെ ആഘാതത്തില്‍ രണ്ട് വാഹനങ്ങള്‍ക്കും തീപ്പിടിച്ചു. സിവില്‍ ഡിഫന്‍സ് ജീവനക്കാരെത്തിയാണ് തീയണച്ചത്. റെഡ് ക്രസന്റ് പ്രവര്‍ത്തകരും സുരക്ഷാ വകുപ്പുകളും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close