NEWSWORLD

സൗദി അറേബ്യ മാർച്ച് അവസാനം വിമാന സർവീസുകൾ പൂർണ്ണമായും പുനരാരംഭിക്കുന്നത് സംബന്ധിച്ച് സിവിൽ ഏവിയേഷൻ്റെ സർക്കുലർ പുറത്തിറങ്ങി; പ്രധാന നിർദ്ദേശങ്ങൾ അറിയാം

ജിദ്ദ : മാർച്ച് 31 മുതൽ സൗദി അറേബ്യ വിമാന സർവീസുകൾ പൂർണ്ണ തോതിൽ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയത്തിൻ്റെ നേരത്തെയുള്ള അറിയിപ്പുകൾക്ക് പിറകെ നടപടികൾ വിശദീകരിച്ച് സൗദി സിവിൽ ഏവിയേഷൻ്റെ സർക്കുലർ പുറത്തിറങ്ങി.

മാർച്ച് 31 ബുധനാഴ്ച രാവിലെ 6 മണി മുതലായിരിക്കും അന്താരാഷ്ട്ര വിമാന സർവീസുകൾ പൂർണ്ണമയും പുനരാരംഭിക്കുക.

സൗദിയിലെ എല്ലാ എയർപോർട്ടുകളും പുർണ്ണ തോതിൽ പ്രവർത്തിക്കുമെന്നും എല്ലാ അന്താരാഷ്ട്ര വിമാന സർവീസുകൾക്കുമുള്ള വിലക്കുകൾ നീക്കുമെന്നും സർക്കുലറിൽ സുചിപ്പിക്കുന്നു.

ആവശ്യമായ പ്രതിരോധ മുൻ കരുതൽ നടപടികൾ സ്വീകരിക്കുന്നതിനുള്ള തീരുമാനം എടുക്കുന്ന പ്രത്യേക കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ പാലിച്ച് കൊണ്ടായിരിക്കും സർവീസുകൾ പുനരാരംഭിക്കുക.

സർക്കുലറിലെ തീരുമാനങ്ങൾ പുതിയ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് വ്യാപകമായ രാജ്യങ്ങളിലേക്കും തിരിച്ചും ഉള്ള റദ്ദാക്കിയ വിമാന സർവീസുകൾക്ക് ബാധകമാകില്ല, എന്നിവയാണു പ്രധാന നിർദ്ദേശങ്ങൾ.

ഇന്ത്യയിൽ നിന്നുള്ള നേരിട്ടുള്ള വിമാന സർവീസുകൾ നിലവിലെ സാഹചര്യത്തിൽ മാർച്ച് 31 മുതൽ പുനരാരംഭിക്കുമെന്ന് തന്നെയാണു കരുതുന്നത്. അതേ സമയം സൗദിയും ഇന്ത്യയും തമ്മിലുള്ള എയർ ബബിൾ കരാർ നിലവിൽ വന്നാൽ അതിനു മുംബ് തന്നെ സൗദിയിലെക്ക് നേരിട്ട് പറക്കാൻ സാധിക്കും. എന്നാൽ കരാർ നിലവിൽ വരുമോ എന്ന കാര്യത്തിൽ ഈ നിമിഷം വരെ കാര്യമായ ഒരു അപ്ഡേഷനും ലഭിച്ചിട്ടില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close