KERALANEWS

സൗന്ദര്യ സംരക്ഷണ മേഖലയിലും സാന്നിധ്യമറിയിച്ച് വിയ്യൂര്‍ ജയിലിലെ തടവുകാര്‍

തൃശൂര്‍: സൗന്ദര്യ സംരക്ഷണ മേഖലയിലും ഇനി വിയ്യൂര്‍ ജയിലിലെ തടവുകാരുടെ സാന്നിധ്യമുണ്ടാകും. ചുരുങ്ങിയ ചെലവില്‍ മുടിവെട്ടി സുന്ദരനാകണമെങ്കില്‍ ഇനി തൃശൂര്‍ വിയ്യൂര്‍ ജയിലിലെത്തിയാല്‍ മതി.ഒപ്പം ഫേഷ്യല്‍ ചെയ്ത് ഒന്നു മുഖം മിനുക്കണമെങ്കില്‍ അതും സാധിക്കും. ചപ്പാത്തിയും ബിരിയാണിയും കേക്കുമെല്ലാം ഉണ്ടാക്കി വില്‍പ്പന നടത്തി ഹിറ്റായതിന് പിന്നാലെ വിയ്യൂരില്‍ തടവുകാര്‍ നടത്തുന്ന ബ്യൂട്ടി പാര്‍ലറും തുറന്നിരിക്കുകയാണ്.വിയ്യൂര്‍ ജയില്‍ കവാടത്തിനോട് ചേര്‍ന്നാണ് ജയില്‍ വകുപ്പ് ബ്യൂട്ടിപാര്‍ലര്‍ തുടങ്ങിയിരിക്കുന്നത്.പരിശീലനം ലഭിച്ച അന്തേവാസികളാണ് തൊഴിലാളികളെല്ലാം.

നേരത്തെ മാരകായുധങ്ങള്‍ കൊണ്ടുനടന്നരുന്നവരുടെ കൈയില്‍ ഇപ്പോഴുളളത് കത്രികയും കട്ടിങ് ബ്ലെയ്ഡും. ജയില്‍ ഡിഐജി സാം തങ്കയ്യന്റെ മുടിയില്‍ പോലീസ് കട്ടടിച്ച് ഉദ്ഘാടനവും നടത്തി.നേരത്തെ പൂജപ്പുരയിലും കണ്ണൂരിലും വിജയമായത് കണ്ടാണ് വിയ്യൂരിലും ബ്യൂട്ടി പാര്‍ലര്‍ സജ്ജമാക്കിയത്. അഞ്ച് ലക്ഷം ചെലവഴിച്ചാണ് പുതിയ കെട്ടിടത്തില്‍ ബ്യൂട്ടി പാര്‍ലര്‍ തുടങ്ങിയിരിക്കുനന്നത്. പുറത്തുളള ബ്യൂട്ടി പാര്‍ലറുകളേക്കാള്‍ ചുരുങ്ങിയ ചെലവില്‍ മുടിയും വെട്ടാം മുഖവും മിനുക്കാം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close