KERALANEWS

സൗഹൃദം നടിച്ച് പണം തട്ടിയിരുന്ന രണ്ടു മധ്യവയസ്‌കരായ സ്ത്രീകള്‍ അറസ്റ്റില്‍

തൃശൂര്‍: സൗഹൃദം നടിച്ച് പണം തട്ടിയിരുന്ന രണ്ടു മധ്യവയസ്‌കരായ സ്ത്രീകള്‍ അറസ്റ്റില്‍. ലോട്ടറി അടിച്ചിട്ടുണ്ടെന്നു പറഞ്ഞു വിശ്വസിപ്പിച്ചാണ് പണം തട്ടിയിരുന്നത്. മലപ്പുറം തിരൂര്‍ തെക്കുമുറി കളരിക്കല്‍ വീട്ടില്‍ സക്കീന (60), വെളിയങ്കോട് പുതുവീട്ടില്‍ നാലകത്തു സുബൈദ (52) എന്നിവരെയാണ് കുന്നംകുളം എ.സി.പി. ടി.എസ്. സിനോജിന്റെ നിര്‍ദേശപ്രകാരം എസ്ഐ. വി.എസ്. സന്തോഷ് അറസ്റ്റ് ചെയ്തത്

കുന്നംകുളം സ്വദേശിനിയുടെ ചിറമനെങ്ങാട് വില്ലേജിലുള്ള ഭൂമി 63,75000 രൂപയ്ക്ക് തീറു വാങ്ങാമെന്നു വിശ്വസിപ്പിച്ച് പണയാധാരവും വസ്തുവില്പന കരാറും വ്യാജമായി ഉണ്ടാക്കി ആധാരം സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയംവച്ച് 30 ലക്ഷം രൂപ ഇരുവരും തട്ടിയെടുത്തു. തുടര്‍ന്ന് കരാര്‍ പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കാതെ പണമോ വസ്തുവിന്റെ ആധാരമോ തിരികെ നല്‍കാതെ ഇരുവരും വഞ്ചിച്ചതായി പോലീസ് പറഞ്ഞു

പ്രതികള്‍ക്കെതിരെ ചേലക്കര പോലീസ് സ്റ്റേഷനില്‍ സമാനമായ കേസ് നിലവിലു ണ്ട്. കൂടാതെ ഈ കേസിലെ പ്രതി സക്കീനക്ക് എതിരെ തിരൂര്‍ പോലീസ് സ്റ്റേഷനില്‍ കേരള സംസ്ഥാന മണ്‍സൂണ്‍ ലോട്ടറിക്ക് സമ്മാനം ലഭിച്ചിട്ടുണ്ട് എന്ന് പറഞ്ഞു വ്യാജ ടിക്കറ്റ് ബാങ്കില്‍ കൊടുത്ത കേസും നിലവിലുണ്ട്. തൃശൂര്‍ ജില്ലയിലും സംസ്ഥാനത്തെ മറ്റു ജില്ലകളിലും സമാനമായ കുറ്റകൃത്യങ്ങള്‍ പ്രതികള്‍ നടത്തിയിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരുന്നുണ്ട്. പ്രതികളെ പിടികൂടിയ സംഘത്തില്‍ എ.എസ്.ഐ. എസ്. പ്രേംജിത്ത്, എസ്.സി.പി.ഒ. വീരജ്, സി.പി.ഒ. ഷജീര്‍ എന്നിവരുമുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close