CULTURALINDIANEWS

ഹജ്ജിന് അനുമതി തദ്ദേശീയർക്ക് മാത്രം; ഇന്ത്യയിൽ നിന്നുള്ള എല്ലാ അപേക്ഷകളും റദ്ദാക്കി

ന്യുഡൽഹി: പലരാജ്യങ്ങളിലും കോവിഡ് വ്യാപനം രൂക്ഷമായി തന്നെ തുടരുന്നതിനാൽ ഇത്തവണയും ഹജ്ജിന് അനുമതി തദ്ദേശീയർക്ക് മാത്രമെന്നറിയിച്ച് ഹജ്ജ് കമ്മിറ്റി. സൗദിയിലുള്ള സ്വദേശികളും വിദേശികളുമായവരെയാണ് ഹജ്ജിന് തെരഞ്ഞെടുക്കുക എന്നും ഇന്ത്യയിൽ നിന്ന് ഹജ്ജിനുള്ള എല്ലാ അപേക്ഷകളും റദ്ദാക്കിയതായും ഹജ് കമ്മിറ്റി ഓഫ് ഇന്ത്യ അറിയിച്ചു.

നിലവിൽ ജൂലൈ 17 മുതൽ 22 വരെയാണ് ഹജ്ജിന് ദിവസം തീരുമാനിച്ചിരിക്കുന്നത്. വളരെ കുറച്ച് ആളുകള്‍ക്ക് മാത്രമാകും ഇത്തവണയും ഹജ്ജിന് അവസരമൊരുങ്ങുന്നത്. കഴിഞ്ഞ തവണയും കോവിഡ് വ്യാപനത്തെ തുടർന്ന് നിയന്ത്രണങ്ങൾ കർശനമാക്കിയിരുന്നു. വിദേശികള്‍ ഹജ്ജിനായി സൗദിയിലെത്തുന്നത് കൊവിഡ് വ്യാപനത്തിന് കാരണമാകുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സൗദി ഭരണകൂടം കടുത്ത തീരുമാനം എടുത്തത്. സൗദിയുടെ തീരുമാനം കണക്കിലെടുത്താണ് ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി ഇതുവരെ ലഭിച്ച എല്ലാ അപേക്ഷകളും റദ്ദാക്കിയതെന്ന് ഹജ്ജ് കമ്മിറ്റി സി.ഇ.ഒ. മഖ്‌സൂദ് അഹമ്മദ് ഖാന്‍ അറിയിച്ചു.

കഴിഞ്ഞ വർഷം ആയിരം തീർത്ഥാടകർക്ക് മാത്രമാണ് ഹജ്ജ് നടത്താൻ അനുമതിയുണ്ടായിരുന്നത്. ഇത്തവണയും സമാനമായ രീതിയില്‍ തന്നെയാകും ഹജ്ജ് എന്നാണ് സൂചനകള്‍. ആഗോളതലത്തില്‍ കൊവിഡ് ഭീഷണി ഒഴിഞ്ഞിട്ടില്ല. പലരാജ്യങ്ങളിലും രോഗം ആശങ്കയായി നിലനില്‍ക്കുന്നു. ഈ വേളയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരുട ഒത്തുചേരല്‍ സാധ്യമല്ല എന്നാണ് സൗദി അറേബിയയിൽ നിന്നുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close