KERALANEWSTrending

ഹണിട്രാപ്പ്; സബ് കലക്ടറെന്നു തെറ്റിദ്ധരിപ്പിഹണിട്രാപ്പ് സബ് കലക്ടറെന്നു തെറ്റിദ്ധരിപ്പിച്ചു 17 ലക്ഷം രൂപ കവര്‍ന്നു

തൃശൂര്‍: സബ് കലക്ടറെന്നു തെറ്റിദ്ധരിപ്പിച്ചു മധ്യവയസ്‌കനെ ഹണിട്രാപ്പില്‍ കുടുക്കി 17 ലക്ഷം രൂപയും 5 ലക്ഷം രൂപയുടെ ആഭരണങ്ങളും കവര്‍ന്ന തൃശൂര്‍ സ്വദേശിനി ഉത്തര്‍ പ്രദേശിലെ നോയിഡയില്‍ സിറ്റി പോലീസിന്റെ പിടിയില്‍. നോയിഡയില്‍ സ്ഥിരതാമസക്കാരിയുമായ ധന്യ ബാലന്‍ (33) ആണ് അറസ്റ്റിലായത്. തൃശൂരില്‍ ഇന്‍ഷുറന്‍സ് കമ്പനി ഉദ്യോഗസ്ഥനെ കെണിയില്‍ കുടുക്കി നഗ്‌നചിത്രങ്ങള്‍ കൈവശപ്പെടുത്തി പണംതട്ടിയതിനാണ് അറസ്റ്റ്. തൃശൂരില്‍ സ്ഥലം മാറിയെത്തിയ സബ് കലക്ടര്‍ ട്രെയിനിയാണെന്നു തെറ്റിദ്ധരിപ്പിച്ചാണ് ധന്യ ഇദ്ദേഹത്തെ പരിചയപ്പെട്ടത്. വലിയ തുകയുടെ ഇന്‍ഷുറന്‍സ് എടുക്കാമെന്നു വിശ്വസിപ്പിച്ചു ഹോട്ടല്‍ മുറികളിലും ഫ്‌ളാറ്റുകളിലും വിളിച്ചുവരുത്തി കെണിയില്‍പ്പെടുത്തിയെന്നാണു പരാതി. നഗ്‌നചിത്രങ്ങള്‍ പകര്‍ത്തുകയും ഇവ കുടുംബാംഗങ്ങള്‍ക്ക് അയച്ചു നല്‍കുമെന്നു ഭീഷണിപ്പെടുത്തി 17 ലക്ഷം രൂപയും സ്വര്‍ണവും തട്ടിയെടുക്കുകയും ചെയ്തു.കമ്മിഷണര്‍ ആര്‍. ആദിത്യയ്ക്കു പരാതി നല്‍കിയതോടെ പോലീസ് അന്വേഷണം തുടങ്ങി. ക്രൈം ബ്രാഞ്ച് എസിപി പി. ശശികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ധന്യ നോയിഡയില്‍ ഉണ്ടെന്നു കണ്ടെത്തി. നിഴല്‍ പോലീസ് എസ്‌ഐ എന്‍.ജി. സുവൃതകുമാര്‍, എഎസ്‌ഐ ജയകുമാര്‍, സീനിയര്‍ സിപിഒ ടി.വി. ജീവന്‍, സിപിഒമാരായ എം.എസ്. ലിഗേഷ്, പ്രതിഭ, പ്രിയ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് ധന്യയെ അറസ്റ്റ് ചെയ്തത്.
ഡല്‍ഹി കേഡറില്‍ ജോലിചെയ്യുന്ന ഐഎഎസ് ട്രെയിനിയാണെന്ന പേരിലാണ് ധന്യ ബാലന്‍ ഇരകളെ കുടുക്കിയിരുന്നത്. പരിശീലനത്തിനായി നാട്ടിലെത്തിയതാണെന്നും ഡല്‍ഹിയിലാണു സ്ഥിരതാമസമെന്നും ധന്യ ഇരകളെ വിശ്വസിപ്പിക്കും. ഇന്‍കം ടാക്‌സ് ഓഫിസറാണെന്ന് പറഞ്ഞും ഇവര്‍ തട്ടിപ്പു നടത്തിയിട്ടുണ്ട്. ഇവരെ തേടി നോയിഡയിലെത്തിയ പൊലീസ് സംഘത്തോട് അയല്‍വാസികള്‍ പറഞ്ഞത് ധന്യ മിലിറ്ററി ഓഫിസര്‍ ആണെന്നാണ്. ഇംഗ്ലിഷും ഹിന്ദിയും അനായാസം കൈകാര്യം ചെയ്യാനുള്ള കഴിവാണു ധന്യയെ തട്ടിപ്പുകളില്‍ വിജയിപ്പിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close