INDIANEWS

ഹത്രസ് കൂട്ടബലാത്സംഗം;യുപി പൊലീസിന് പിഴവ് പറ്റിയെന്ന് സിബിഐ കുറ്റപ്പത്രം

ലഖ്‌നൗ: ഹത്രാസില്‍ കൊലചെയ്യ്‌പ്പെട്ട് ദളിത്‌പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊല്ലപ്പെടുത്തിയതാണെന്ന് വ്യക്തമാക്കി സിബിഐ കുറ്റപത്രം. കേസില്‍ നാല് പ്രതികള്‍ക്കെതിരേയും കൂട്ടബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തു.തുടക്കംമുതല്‍ പ്രതികളെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ച യുപി പൊലീസിന് പിഴവ് പറ്റിയതായും വ്യക്തമാക്കി.സെപ്റ്റംബറിലായിരുന്നു ഉത്തര്‍പ്രദേശിലെ ഹാത്രാസില്‍ പത്തൊമ്പതുകാരിയായ ദലിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ മൃതദേഹം വീട്ടുകാരെ പോലും കാണിക്കാതെ അര്‍ധരാത്രിയില്‍ തന്നെ പൊലീസ് അടക്കം ചെയ്യുകയയായിരുന്നു.സംഭവം ദേശീയ തലത്തില്‍ തന്നെ വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു.
അന്ത്യകര്‍മങ്ങള്‍ തിടുക്കത്തില്‍ നടത്താന്‍ യുപി പോലീസ് നിര്‍ബന്ധിച്ചുവെന്ന ആരോപണവുമായി വീട്ടുകാര്‍ രംഗത്ത് എത്തിയിരുന്നു. എന്നാല്‍, കുടുംബത്തിന്റെ ആഗ്രഹപ്രകാരമാണ് സംസ്‌കാരം നടത്തിയതെന്നാണ് പോലീസ് ഉദ്യോഗസ്ഥരുടെ വാദം.

ഡിസംബര്‍ പത്തിന് കേസിലെ അന്വേഷണം അവസാനിപ്പിക്കുകയാണെന്നും ഫോറന്‍സിക് റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും സിബിഐ മുമ്പ് കോടതിയെ അറിയിച്ചിരുന്നു.
പ്രതികളെ അഹമ്മദാബാദില്‍ എത്തിച്ച് ബ്രെയിന്‍ മാപ്പിങ് ടെസ്റ്റിനും നുണപരിശോധനയ്ക്കും വിധേയമാക്കിയിട്ടുണ്ട്. സംഭവത്തില്‍ യുപി പൊലീസിനെതിരെ വിമര്‍ശനം ഉയര്‍ന്നതോടെയായിരുന്നു അന്വേഷണം സിബിഐ ഏറ്റെടുത്തത്. അതേസമയം, പെണ്‍കുട്ടിയെ മൃതദേഹം മറവ് ചെയ്യാനടക്കമുള്ള നടപടികള്‍ക്ക് നേതൃത്വം നല്‍കുകയും കുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തുകയും ചെയ്ത കളക്ടറെ മാറ്റാന്‍ കൂട്ടാക്കാത്ത
യോഗി സര്‍ക്കാരിനെ കോടതി കഴിഞ്ഞ തവണ വിമര്‍ശിച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close