KERALANEWS

ഹത്രസ് പെണ്‍കുട്ടിക്കായി പ്രിയങ്കയുടെ പ്രാര്‍ഥാനാസംഗമം

ന്യൂഡല്‍ഹി :ഉത്തര്‍പ്രദേശിലെ ഹത്രസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് വേണ്ടി എല്ലാവരുടെയും ശബ്ദം ഉയരണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കുടുംബത്തിനു നീതി ലഭിക്കും വരെ പോരാട്ടം തുടരും. പെണ്‍കുട്ടിക്ക് ആദരം അര്‍പ്പിച്ച് വാല്‍മീകി മന്ദിറില്‍ നടന്ന പ്രാര്‍ഥനാ സംഗമത്തില്‍ പങ്കെടുക്കുകയായിരുന്നു പ്രിയങ്ക.നേരത്തെ ഇവിടെ ധര്‍ണ ഇരിക്കാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും പൊലീസ് അനുമതി നിഷേധിക്കുകയായിരുന്നു.

കൊല്ലപ്പെട്ട ഹത്രസിലെ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ ഉത്തര്‍പ്രദേശിലേക്ക് പോയ പ്രിയങ്കയേയും രാഹുല്‍ ഗാന്ധിയേയും വ്യാഴാഴ്ച പൊലീസ് യമുന എക്‌സപ്രസ് വേയില്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് നടന്നു പോകാന്‍ തുനിഞ്ഞ ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് മടക്കി അയയ്ക്കുകയായിരുന്നു. ഇതിനിടെ പൊലീസ് രാഹുല്‍ ഗാന്ധിയെ കയ്യേറ്റം ചെയ്യുകയും ചെയ്തു.അതേസമയം സ്ത്രീകളുടെ സുരക്ഷയും പുരോഗമനവും സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. പെണ്‍കുട്ടികളേയോ അമ്മമാരേയോ ഉപദ്രവിക്കാന്‍ ആലോചിക്കുന്നുണ്ടെങ്കില്‍ അവരുടെ നാശം ആരംഭിച്ചുകഴിഞ്ഞു. മാതൃകാപരമായ ശിക്ഷയായിരിക്കും അവര്‍ക്ക് ലഭിക്കുക. ഇത് സര്‍ക്കാരിന്റെ പ്രതിജ്ഞയും ഉത്തരവാദിത്തവുമായിരിക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close