
ഭാദോഹി: ഹത്രാസിന് പിന്നാലെ ഭാദോഹിയില്‍ 14 വയസുകാരിയെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി.തലയില്‍ ഇഷ്ടിക കൊണ്ട് അടിച്ച് ബലാത്സംഗത്തിനിരയാക്കിയ നിലയിലായിരുന്നു മൃതദേഹം.
ഉത്തര്‍പ്രദേശിലെ ഭാദോഹി ജില്ലയിലാണ് 14 വയസുകാരിയെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്.വയലിലേക്ക് പോയ സഹോദരി തിരികെ എത്താത്തതിനെത്തുടര്‍ന്ന് സഹോദരന് നടത്തുയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.ഗോപിഗഞ്ച് പോലീസ് സ്റ്റേഷന് പ്രദേശത്തെ ചക്രരാരം തിവാരിപൂര്‍ ഗ്രാമത്തിലെ താമസക്കാരിയായ പെണ്‍കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന കുടുംബത്തിന്റെ അഭിപ്രായത്തെത്തുടര്‍ന്നാണ് മൃതദേഹം പോസ്റ്റുമോട്ടത്തിനയച്ചിരിക്കുന്നത്.തുടര്‍ച്ചയായുള്ള മൂന്നാമത്തെ അതിക്രമമാണ് ഇപ്പോള്‍ യുപിയില്‍ നടക്കുന്നത്.ഫോറന്‍സിക് വിദഗ്ധരും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം തെളിവുകള്‍ ശേഖരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്ന് പോലീസ് സൂപ്രണ്ട് രാം ബദാന്‍ സിംഗ് പറഞ്ഞു.
ചൊവ്വാഴ്ച,ഹാത്രാസ് ഇര മരിച്ച് മണിക്കൂറുകള്‍ക്ക് ശേഷം ബല്റാംപൂര് ജില്ലയില്‍ 22 കാരിയായ വിദ്യാര്‍ത്ഥിനിയും ബലാത്സംഗത്തിനിരയായതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.ആശുപത്രിയിലേക്കുള്ള യാത്രയിലാണ് 22 കാരി മരിച്ചത്.അതിന് പിന്നാലെ ബുലന്ദ്ഷഹര്‍, അസംഗഡ് ജില്ലകളില്‍ വ്യാഴാഴ്ച പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളും ബലാത്സംഗത്തിനിരയായിരുന്നു.