
തിരുവനന്തപുരം : ഹത്രാസിലെ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതികളെ ബിജെപി സംരക്ഷിക്കുകയാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്. മരണപ്പെട്ട പെണ്‍കുട്ടിയുടെ വീടിന് ചുറ്റും നിരോധനാജ്ഞ നടപ്പാക്കി വീട്ടിലേക്ക് ആരും പോകാതെ തടഞ്ഞ യോഗി സര്‍ക്കാര്‍ കൊലപാതികളെ പിന്തുണയ്ക്കുന്നവര്‍ക്ക് മുന്‍ എംഎല്‍എയുടെ വീട്ടില്‍ ഒത്തുകൂടാന്‍ അവസരമൊരുക്കി. അധികാരമുണ്ട് എന്ന കാരണത്താല്‍ ഇത്രയും ക്രൂരതയും അഹങ്കാരവും കാണിക്കാന്‍ ബിജെപിയ്ക്ക് എങ്ങനെ ധൈര്യമുണ്ടാകുന്നുവെന്നും ഹസന് ചോദിച്ചു. രാഹുല്‍ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയേയും കയ്യേറ്റം ചെയ്ത ഉത്തര്‍പ്രദേശ് പോലീസ് നടപടിയ്ക്കെതിരെ കെപിസിസി സെക്രട്ടറി അഡ്വ. ആര്.വി രാജേഷ്, ഡിസിസി സെക്രട്ടറിമാരായ കാട്ടാക്കട സുബ്രഹ്മണ്യം, എം.ആര്. ബൈജു എന്നിവര്‍ നടത്തിയ സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുന്‍മന്ത്രി വി.എസ് ശിവകുമാര്‍, മുന്‍ സ്പീക്കര്‍, എന്‍. ശക്തന്, ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, കെപിസിസി അംഗം ബി.എന്‍ ശ്യാംകുമാര്‍, ബ്ലോക്ക് പ്രസിഡന്റ് വണ്ടന്നൂര്‍ സദാശിവന് എന്നിവര്‍ സംസാരിച്ചു.