ഹത്രാസ്: ഉത്തര്‍പ്രദേശില്‍ ദലിത് പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായി മരിച്ച ഹത്രാസിലേക്ക് മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കിയതായി ജില്ലാ ഭരണകൂടം. പ്രത്യേക അന്വേഷണ സംഘം ഗ്രാമത്തിലെ അന്വേഷണം പൂര്‍ത്തിയാക്കിയെന്നും ഇനി മാധ്യമങ്ങള്‍ക്കു പ്രവേശിക്കാമെന്നും ജോയിന്റ് കലക്ടര്‍ പ്രേംപ്രകാശ് മീണ പറഞ്ഞു.ഹത്രാസില്‍ മാധ്യമങ്ങള്‍ക്കു വിലക്ക് ഏര്‍പ്പെടുത്തിയത് വന്‍ പ്രതിഷേധത്തിനു വഴിവച്ചിരുന്നു.
ഹത്രാസിലേക്കുള്ള വഴികളെല്ലാം ബാരിക്കേഡ് ഉപയോഗിച്ചു തടഞ്ഞായിരുന്നു പൊലീസ് വിലക്ക് നടപ്പാക്കിയത്. മാധ്യമങ്ങള്‍ക്കു പുറമേ പുറത്തുനിന്നുള്ള രാഷ്ട്രീയ നേതാക്കള്‍ക്കും സംഘടനകള്‍ക്കും ഗ്രാമത്തിലേക്കു കടക്കുന്നതിനു വിലക്കുണ്ട്.ഇപ്പോള്‍ മാധ്യമങ്ങള്‍ക്കുള്ള വിലക്ക് മാത്രമാണ് പിന്‍വലിക്കുന്നതെന്ന് ജോയിന്റ് കലക്ടര്‍ പറഞ്ഞു. മറ്റുള്ളവര്‍ക്ക് അനുമതി നല്‍കുമ്പോള്‍ അക്കാര്യം അറിയിക്കുമെന്നും മീണ പറഞ്ഞു.പെണ്‍കുട്ടിയുടെ വീട്ടുകാരെ ജില്ലാ ഭരണകൂടം തടവിലാക്കിയിരിക്കുകയാണെന്നും മൊബൈല്‍ ഫോണ്‍ പിടിച്ചുവച്ചിരിക്കുകയാണെന്നുമുള്ള ആരോപണം മീണ തള്ളി.
ഹത്രാസിലെ മാധ്യമ വിലക്ക് പിന്‍വലിച്ചു, പ്രത്യേക അന്വേഷണ സംഘം നടപടികള്‍ പൂര്‍ത്തിയാക്കിയെന്ന് ജില്ലാ ഭരണകൂടം

Leave a comment
Leave a comment