
ലഖ്നൗ: ഹത്രാസിലെ കൂട്ടബലാത്സംഗവും ആക്രമണ കേസും ബിഹാറിലെ ബിജെപിയുടെ വോട്ടെടുപ്പ് സാധ്യതകളെ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തലുകള്‍. ഹാത്രാസ് കേസില്‍ ബലാല്‍സംഗം ചെയ്തതിന് ശേഷം ഉത്തര്‍പ്രദേശ് പോലീസ് തുടര്‍ച്ചയായി അവിടെ പ്രകോപനം സൃഷ്ടിച്ചിരുന്നു. 20 കാരിയായ ദലിത് യുവതിയുടെ മൃതദേഹം അവളുടെ കുടുംബാംഗങ്ങളുടെ സാന്നിധ്യമില്ലാതെ ഗ്രാമത്തില്‍ ദഹിപ്പിച്ച സംഭവുമായി ബന്ധപ്പെട്ട് രാജ്യമെമ്പാടും നിരവധി പ്രക്ഷോഭങ്ങലാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പ്രതിപക്ഷം മോദി സര്‍ക്കാരിനെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നുമുണ്ട്. ഉത്തര്‍ പ്രദേശ് ഭരണകൂടത്തിന്റെ സഹായത്തോടെയാണ് പോലീസ് കേസ് കൈകാര്യം ചെയ്തെന്നും ആക്ഷേപമുണ്ട്.
ബീഹാര്‍ തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 28 മുതല്‍ മൂന്ന് ഘട്ടങ്ങളായി നടക്കാനിരിക്കുകയാണ്. ഹത്രാസ് കൊലപാതകം രാജ്യവ്യാപകമായി ചര്‍ച്ച ചെയ്ത സാഹചര്യത്തില്‍ ഇത് തിരഞ്ഞെടുപ്പിനെ ബാധിക്കാനുള്ള സാധ്യതയുമുണ്ട്. പക്ഷേ. ഇതുവരെ ഈ വിഷയം പ്രതിപക്ഷം തിരഞ്ഞെടുപ്പിനുള്ള ആയുധമാക്കിയിട്ടില്ല. അത് ബിജെപി നേതാക്കള്‍ക്ക് നേട്ടമാണ്. ‘ബിഹാറിലെ ബിജെപി പ്രവര്ത്തകന് ലോക് ജനശക്തി പാര്‍ട്ടി (എല്‍ജെപി) മേധാവി ചിരാഗ് പാസ്വാനും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി സംസാരിച്ചു ”കര്‍ശന നടപടിയെടുക്കാന്‍” അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ”തിരഞ്ഞെടുപ്പ് സാധ്യതകളെ സംബന്ധിച്ചിടത്തോളം ആഘാതം വളരെയധികം ഉണ്ടാകണമെന്നില്ല, പക്ഷേ രാജ്യവ്യാപക പ്രതിഷേധങ്ങളുടെ അടിസ്ഥാനത്തില്‍ ഇത് പാര്‍ട്ടിയെ തീര്‍ച്ചയായും ബാധിക്കും. എന്നാല്‍ ദളിത് സംരക്ഷണത്തില്‍ ബിജെപി വീഴ്ച വരുത്തിയിട്ടില്ലെന്നാണ് പാര്‍ട്ടിയുടെ പക്ഷം. വിഷയത്തില്‍ പ്രതിപക്ഷം വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്നും അവര്‍ ആരോപിച്ചു.