INDIANEWS

ഹത്രാസ് പെണ്‍കുട്ടിയുടേത് എന്ന പേരില്‍ പ്രചരിക്കുന്നത് മരിച്ചുപോയ ഭാര്യയുടേത്, യുവാവ് പരാതി നല്‍കി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടേതന്ന പേരില്‍ മരിച്ചുപോയ ഭാര്യയുടെ ചിത്രം പ്രചരിപ്പിക്കുന്നതായി യുവാവിന്റെ പരാതി. സംഭവത്തില്‍ നടപടി സ്വീകരിക്കാന്‍ ഡല്‍ഹി ഹൈകോടതി കേന്ദ്രത്തിന് നിര്‍ദേശം നല്‍കി.യുവാവിന്റെ പരാതി ശരിയാണെന്ന് തെളിഞ്ഞതായി ജസ്റ്റിസ് നവീന്‍ ചൗള പറഞ്ഞു. ഈ സാഹചര്യത്തില്‍ ഫേസ്ബുക്ക്, ഗൂഗ്ള്‍, ട്വിറ്റര്‍ തുടങ്ങിയ സാമൂഹിക മാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കാന്‍ കേന്ദ്രസര്‍ക്കാറിന് നിര്‍ദേശം നല്‍കുകയും ചെയ്തു. കൂടാതെ യുവാവിനോട് കോടതി ഉത്തരവിന്റെ പകര്‍പ്പും മതിയായ രേഖകളും സര്‍ക്കാറിന് കൈമാറാന്‍ നിര്‍ദേശിച്ചു. തെറ്റായ ഉള്ളടക്കം കൈകാര്യം ചെയ്യുന്ന യു.ആര്‍.എല്‍ കണ്ടെത്താന്‍ സഹായിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.സംഭവത്തില്‍ കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം, ട്വിറ്റര്‍, ഫേസ്ബുക്ക്, ഗൂഗ്ള്‍ എന്നിവക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയക്കുകയും ചെയ്തു. കേസ് നവംബര്‍ ഒമ്പതിന് വീണ്ടും പരിഗണിക്കും.കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വിവരങ്ങള്‍ പുറത്തവിടുന്നത് തെറ്റാണെന്ന് യുവാവിന്റെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. കൂടാതെ തെറ്റായ വ്യക്തിയുടെ ചിത്രം പ്രചരിപ്പിക്കുന്നതായും പരാതിയില്‍ ചൂണ്ടിക്കാട്ടി.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close