INDIANEWS

ഹത്രാസ് ബലാത്സംഗ കേസ്: യോഗി സര്‍ക്കാരിനെതിരെ അന്താരാഷ്ട്ര തലത്തില്‍ ഗൂഢാലോചനയെന്ന് എഫ്ഐആര്‍

ലഖ്നൗ: ഹത്രാസ് ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങള്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് യുപി പൊലീസിന്റെ വിചിത്ര വാദം. ബലാത്സംഗ കേസുമായി ബന്ധപ്പെട്ടുള്ള യുപി പൊലീസിന്റെ എഫ്‌ഐആറിലാണ് ഇക്കാര്യം പറയുന്നത്. കലാപത്തിനു നീക്കം നടന്നെന്നും യോഗി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമം നടന്നെന്നും പുതിയ എഫ്ഐആറില്‍ പറയുന്നു.ഹാഥ്റസ് ബലാത്സംഗ കേസിന്റെ പേരില്‍ സര്‍ക്കാരിനെതിരെ ഗൂഢാലോചന നടക്കുന്നതായി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിനുപിന്നാലെയാണ് പൊലീസിന്റെ എഫ്‌ഐആറിലും ഇക്കാര്യം പറയുന്നത്. കലാപങ്ങള്‍ സൃഷ്ടിക്കാനും യോഗി ആദിത്യനാഥ് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനും അന്താരാഷ്ട്ര തലത്തില്‍ ഗൂഢാലോചന നടന്നതായാണ് എഫ്‌ഐആറില്‍ യുപി പൊലീസ് അവകാശപ്പെടുന്നത്. രാജ്യദ്രോഹക്കുറ്റം അടക്കം ചുമത്തിയാണ് പുതിയ എഫ്‌ഐആര്‍. ബലാത്സംഗത്തിനു ഇരയായ പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ആരംഭിച്ച ഒരു വെബ് സൈറ്റിന് ഈ ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും എഫ്‌ഐആറില്‍ പറയുന്നു. ഗൂഢാലോചനയ്ക്ക് അന്താരാഷ്ട്ര മാനങ്ങളുണ്ടെന്നാണ് പൊലീസ് അവകാശവാദം.

‘justiceforhathrasvictim.carrd.co’ എന്ന വെബ് സൈറ്റിനെതിരെയാണ് എഫ്‌ഐആറില്‍ ആരോപണമുള്ളത്. ഈ വെബ് സൈറ്റ് ഇപ്പോള്‍ അപ്രത്യക്ഷമാണ്. ഗൂഢാലോചനയില്‍ ഈ സൈറ്റിന് പങ്കുണ്ടെന്ന് പൊലീസിന്റെ എഫ്‌ഐആറില്‍ പറയുന്നു. കലാപങ്ങളുടെ സമയത്ത് എങ്ങനെ സുരക്ഷിതരായിരിക്കണം, പൊലീസ് കണ്ണീവാതകം പ്രയോഗിക്കുമ്പോള്‍ എങ്ങനെ പ്രതികരിക്കണം, പൊലീസ് നടപടികളുടെ സമയത്ത് എന്തെല്ലാം ചെയ്യണം, എന്തെല്ലാം ചെയ്യരുത് തുടങ്ങിയ കാര്യങ്ങളെല്ലാം ഈ സൈറ്റില്‍ പ്രതിപാദിച്ചിരുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് യോഗി സര്‍ക്കാരിനെതിരെയുള്ള ഗൂഢാലോചനയായി എഫ്‌ഐഐആര്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. ഈ വെബ് സൈറ്റിന് അമേരിക്കയുമായി ബന്ധമുണ്ട്. അമേരിക്കയിലെ ‘Black Lives Matters’ ക്യാംപയ്ന്‍ നടന്ന ഉറവിടങ്ങളില്‍ നിന്നുള്ള എഴുത്തുകള്‍ ഈ സൈറ്റില്‍ ഉണ്ടെന്ന് പൊലീസ് പറയുന്നു. ഹാഥ്റസിലെ ചാന്ദ്പ പൊലീസാണ് പുതിയ എഫ്ഐആര്‍ നല്‍കിയത്.ക്രിമിനല്‍ ഗൂഢാലോചന, രാജ്യദ്രോഹം, മതത്തിന്റെയും ജാതിയുടെയും വംശത്തിന്റെയും പേരില്‍ ജനങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിക്കല്‍, സമാധാനം തകര്‍ക്കാനുള്ള ഗൂഢപദ്ധതി എന്നിവയെല്ലാം ചേര്‍ത്ത് 109, 120 ബി, 124 എ, 153 എ, 153 ബി, 420 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പുതിയ എഫ്‌ഐആര്‍.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close