INDIA

ഹത്റാസ് ബലാത്സംഗ കൊല : മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടെ പൊലീസെത്തി പതിനഞ്ചുകാരന്റെ മാസ്‌ക് വലിച്ചൂരി

ലഖ്‌നൗ: മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടെ പൊലീസെത്തി പതിനഞ്ചുകാരന്റെ മാസ്‌ക് വലിച്ചൂരി തള്ളി മാറ്റി. ഹത്റാസ് ബലാത്സംഗ കൊലയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് പെണ്‍കുട്ടിയുടെ ബന്ധുവായ പതിനഞ്ചുകാരന് ഈ അനുഭവമുണ്ടായത്. പോലിസിനെക്കണ്ട് കുട്ടി ഭയന്ന് ഓടുകയും ചെയ്തു.ഇന്ന് രാവിലെയാണ് സംഭവം. പെണ്‍കുട്ടിയുടെ പിതൃസഹോദരന്റെ മകനാണ് പതിനഞ്ചുകാരന്‍. വിഷയത്തില്‍ കുട്ടിയുടെ പ്രതികരണത്തിനായി മാധ്യമങ്ങള്‍ എത്തിയപ്പോഴായിരുന്നു സംഭവം. കുടുംബത്തിന് ഭീഷണിയുണ്ടെന്ന് കുട്ടി പറഞ്ഞു. ഇതിനിടെ പൊലീസ് എത്തി കുട്ടിയുടെ മാസ്‌ക് വലിച്ച് മാറ്റുകയായിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുവാണെന്ന് മനസിലായതോടെ പിടിച്ച് തള്ളി മാറ്റുകയും ചെയ്തു. ഭയന്നുപോയ കുട്ടി ഓടി രക്ഷപ്പെട്ടു. കേസ് പിന്‍വലിക്കാനും മൊഴി മാറ്റാനും പെണ്‍കുട്ടിയുടെ കുടുംബത്തിന് ഭീഷണി നിലനില്‍ക്കെയാണ് സംഭവം.
പെണ്‍കുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തുന്ന ജില്ലാ മജിസ്ട്രേറ്റിന്റെ വീഡിയോ ഇന്നലെ പുറത്തുവന്നിരുന്നു. മാധ്യമങ്ങള്‍ വൈകാതെ പോകുമെന്നും തങ്ങള്‍ മാത്രമേ ഉണ്ടാകൂ എന്നും പറഞ്ഞ ജില്ലാ മജിസ്ട്രേറ്റ് പ്രവീണ്‍ കുമാര്‍ മൊഴി തിരുത്തണോ വേണ്ടയോ എന്ന് തീരുമാനിക്കണമെന്നും ഭീഷണി മുഴക്കി. ഇത് വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.


Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close