INDIANEWSTrending

ഹഥ്‌റാസ് പെണ്‍കുട്ടി പ്രതിയുമായി പ്രണയത്തിലായിരുന്നെന്ന് സിബിഐ കുറ്റപത്രം

ന്യൂഡല്‍ഹി: വിവാദമായ ഹാഥ്‌റാസ് കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. കൊല്ലപ്പെട്ട പെണ്‍കുട്ടിയും പ്രതിയായ സന്ദീപും തമ്മിലുള്ള പ്രണയബന്ധത്തില്‍ വന്ന പ്രശ്‌നങ്ങളാണ് ക്രൂര കൊലപാതകത്തിലേക്ക് എത്തിച്ചതെന്ന് സിബിഐ കുറ്റപത്രത്തില്‍ പറയുന്നത്. പെണ്‍കുട്ടിയും സന്ദീപും തമ്മില്‍ കഴിഞ്ഞ മാര്‍ച്ച് വരെ ബന്ധം പുലര്‍ത്തിയിരുന്നു. പിന്നീട് ബന്ധത്തില്‍ നിന്ന് പെണ്‍കുട്ടി അകന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് സിബിഐ കണ്ടെത്തല്‍.ഇവരുടെ ബന്ധത്തിന്റെ പേരില്‍ സന്ദീപും പെണ്‍കുട്ടിയുടെ സഹോദരനും തമ്മില്‍ പല തവണ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. കോള്‍ റെക്കോര്‍ഡുകള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് സിബിഐ കണ്ടെത്തല്‍. വൈദ്യ പരിശോധന വൈകിയത് തെളിവുകള്‍ ശേഖരിക്കാന്‍ വെല്ലുവിളിയായെന്നും സിബിഐ കുറ്റപത്രത്തില്‍ പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close