INDIANEWS

ഹരിയാനയില്‍ കര്‍ഷകര്‍ക്കുനേരെ ലാത്തിചാര്‍ജ്

ന്യൂഡല്‍ഹി: മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ ഗ്രാമ സന്ദര്‍ശനത്തിന് മുന്നോടിയായി ഹരിയാനയിലെ കര്‍ണാലിനടുത്തുള്ള ടോള്‍ പ്ലാസയില്‍ പ്രതിഷേധിച്ച കര്‍ഷകരെ ഹരിയാന പൊലീസ് തടഞ്ഞുപെക്കുകയും കൈംല ഗ്രാമത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ച കര്‍ഷകര്‍ക്ക് നേരെ കണ്ണീര്‍ വാതക ഷെല്ലുകള്‍, ജല പീരങ്കികള്‍ എന്നിവ പ്രയോഗിക്കുകയും ചെയ്തു.

സെപ്റ്റംബറില്‍ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങളുടെ പ്രയോജനങ്ങളെക്കുറിച്ച് സംസാരിക്കാന്‍ കൈംല ഗ്രാമത്തില്‍ നടക്കുന്ന കര്‍ഷകരുടെ സമ്മേളനത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്നുണ്ട്. വെള്ളിയാഴ്ച, മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തെ പ്രോത്സാഹിപ്പിക്കുന്ന ഗ്രാമീണരുമായും പ്രാദേശിക ബിജെപി പ്രവര്‍ത്തകരുമായും പ്രാദേശിക പ്രതിഷേധക്കാര്‍ ഏറ്റുമുട്ടിയിരുന്നു. പ്രതിഷേധം രജിസ്റ്റര്‍ ചെയ്യാന്‍ ഗ്രാമവാസികള്‍ കര്‍ഷകരെ ഗ്രാമത്തിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കാത്തതാണ് സംഘര്‍ഷത്തിനു കാരണം.കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല ഖട്ടറിന്റെ ഗ്രാമസന്ദര്‍ശനത്തിനെതിരെ രംഗത്തെത്തിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close