INSIGHTTop News

ഹാട്രിക് ജയത്തിനു പിന്നാലെ ചിറ്റയത്തിന് ഡെപ്യൂട്ടി സ്പീക്കർ പദവിയും; അടൂർക്കാരുടെ മനസ്സറിഞ്ഞ നേതാവിന് ഇത് അർഹമായ അംഗീകാരം

അടൂർ: അടൂർ മണ്ഡലത്തിലെ ഹാട്രിക് ജയത്തിനു പിന്നാലെ ഡെപ്യൂട്ടി സ്പീക്കർ പദവിയാണ് ഇപ്പോൾ ചിറ്റയം ഗോപകുമാറിനെ തേടിയെത്തിയിരിക്കുന്നത്. മുൻ വർഷങ്ങളിൽ നിന്ന് വ്യതസ്തമായി കടുത്ത മത്സരം തന്നെ നേരിടേണ്ടി വന്നിട്ടും ഉറച്ച കാൽവയ്പുകളോടെ മണ്ഡലം പിടിച്ചെടുത്തതിന്റെ അംഗീകാരമാണ് ഇപ്പോൾ പാർട്ടി നൽകിയ പുതിയ ഉത്തരവാദിത്തം.

കോൺഗ്രസ് സ്ഥാനാർഥി എം.ജി. കണ്ണനെ 2919 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്‌ ഗോപകുമാർ പരാജയപ്പെടുത്തിയത്. അടൂർ മണ്ഡലത്തിലെ ഇടത് മുന്നണിയുടെ ആധിപത്യം തകർക്കാൻ ലക്ഷ്യമിട്ടിറങ്ങിയ യൂത്ത് കോണ്‍ഗ്രസ് ജില്ലാപ്രസിഡന്റ് എം.ജി.കണ്ണന് പതിനെട്ടടവും പയറ്റിയിട്ടും ചിറ്റയത്തിന്റെ ജനപിന്തുണക്ക് ഒപ്പമെത്താൻ കഴിഞ്ഞില്ല. കോൺഗ്രസ്സ് നേതാവിന്റെ ജാതി പറഞ്ഞുള്ള വോട്ടുപിടിത്തം ചിറ്റയം അന്നേ ചർച്ചയാക്കിയിരുന്നു. എന്നാൽ ജാതിയല്ല വികസനമാണ് മാനദണ്ഡം എന്നാണു തിരഞ്ഞെടുപ്പ് വിജയങ്ങൾ തെളിയിച്ചിരിക്കുന്നത്. എന്നാൽ ഭൂരിപക്ഷത്തിൽ ഇത്തവണ ഗണ്യമായ കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ തവണ 25460 വോട്ടിന്റെ മികച്ച ഭൂരിപക്ഷത്തിലാണ് ചിറ്റയം അടൂരിൽ ജയിച്ച് കയറിയത്. പട്ടികജാതി വിഭാ​ഗത്തിൽ നിന്നും ഒരു പ്രതിനിധി കാബിനറ്റ് റാങ്കിൽ വരണമെന്ന നിലയിലും അണിയറയിൽ നടന്ന ചർച്ചകൾ അദ്ദേഹത്തിന് ഉപകാരമായിട്ടുണ്ട്.

ടി. ഗോപാലകൃഷ്ണന്റേയും ടി.കെ. ദേവയാനിയുടേയും മകനായി 1965 മെയ് 31 ന് ചിറ്റയം ഗ്രാമത്തിൽ ജനിച്ചു. പ്രീ-ഡിഗ്രി വിദ്യഭ്യാസം നേടിയ ഗോപകുമാർ വിദ്യർത്ഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയ രംഗത്ത് പ്രവേശിക്കുന്നത്. എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റിയംഗം,എ.ഐ.ടി.യു.സി. കൊല്ലം ജില്ലാ സെക്രട്ടറി, കർഷക തൊഴിലാളി യൂണിയൻ, കൊല്ലം ജില്ലാ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിക്കുന്ന ചിറ്റയത്തിനു ഇത് ഉയരങ്ങളിലേക്കുള്ള ചവിട്ടുപടിയാണ്‌.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close