INDIA
ഹാഥ്രാസില്‍ ആക്രമണത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു

ലഖ്നൗ: ഹാഥ്രാസില്‍ മേല്‍ജാതിക്കാരുടെ ആക്രമണത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. ആന്തരാവയവങ്ങള്‍ക്ക് പരിക്കുണ്ടെന്നും നട്ടെല്ലിന് ക്ഷതം സംഭവിച്ചിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്. പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടിരുന്നോയെന്ന് വ്യക്തമല്ലെന്നാണ് ഇതിനുമുമ്പ് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. ഡോക്ടര്‍മാര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് എസ്പി വിക്രാന്ത് വീര്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.”അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റി മെഡിക്കല്‍ കോളജിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത് പരിക്കുകള്‍ ഉണ്ടെന്നാണ്. ബലാത്സംഗത്തിന് വിധേയയായിരുന്നോ എന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നില്ല. ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയിലേക്കു മാറ്റുംമുമ്പ് പെണ്‍കിട്ടി അലിഗഢിലെ ചികിത്സയില്‍ ആയിരുന്നു.