INDIA

ഹാഥ്‌റാസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകന്‍ പോലീസ് കസ്റ്റഡിയില്‍

ഹാഥ്‌റാസ്: ഹാഥ്‌റാസിലേക്ക് പോകുകയായിരുന്ന മലയാളി മാധ്യമപ്രവര്‍ത്തകനെ യുപി പോലീസ് കസ്റ്റഡിയില്‍ എടുത്തു. അഴിമുഖത്തിന്റെ ലേഖകന്‍ സിദ്ദിഖ് കാപ്പനെയാണ് മഥുര പോലീസ് കസ്റ്റഡിയില്‍ എടുത്തത്.മറ്റു മൂന്നു പേര്‍ക്കൊപ്പമാണ് സിദ്ദിഖിനെ കസ്‌ററഡിയില്‍ എടുത്തത്. കെയുഡബ്‌ള്യുജെ ഡല്‍ഹി ഘടകം സെക്രട്ടറിയാണ് സിദ്ദിഖ്. എല്ലാവരും പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ളവരെന്നും ചില ലേഖനങ്ങള്‍ ഇവരില്‍ നിന്നും പിടിച്ചെടുത്തെന്നുമാണ് യുപി പോലീസിന്റെ വിശദീകരണം. എന്നാല്‍ റിപ്പോര്‍ട്ടിംഗിനായാണ് സിദ്ദിഖ് പോയതെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close