HEALTH

ഹാന്‍ഡ് സാനിറ്റൈസര്‍ എത്ര സമയം കൊറോണ വൈറസിനെ പ്രതിരോധിക്കും

കൊറോണക്കാലത്ത് നമ്മളുടെ ജീവിതത്തിന്റെ ഭാഗമായി മാറിയ ഒന്നാണ് ഹാന്‍ഡ് സാനിറ്റൈസര്‍. വൈറസില്‍ നിന്നുള്ള സ്വയരക്ഷയ്ക്കായിട്ടാണ് ഹാന്‍ഡ് സാനിറ്റൈസറിനെ എല്ലാവരും ആശ്രയിച്ചത്. എന്നാല്‍ ഹാന്‍ഡ് സാനിറ്റൈസര്‍ എത്ര സമയം നീണ്ടു നില്‍ക്കും എന്നറിയാമോ? ഇവ ഏറെ സമയം നീണ്ടു നില്‍ക്കില്ല എന്നതാണ് വാസ്തവം. വെറും രണ്ടു മിനിറ്റ് മാത്രമാണ് ഹാന്‍ഡ് സാനിറ്റൈസര്‍ സംരക്ഷണം നല്‍കുക. നീണ്ടുനില്‍ക്കുന്ന സംരക്ഷണം നല്‍കാത്തതു കൊണ്ടുതന്നെ ഓരോ തവണയും ഇതുപയോഗിക്കണം. വെള്ളവും സോപ്പും ലഭിക്കാത്ത സമയത്തു മാത്രമേ ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കാവൂ.കൈകള്‍ കഴുകിയ ശേഷം മാത്രമേ മുഖത്തു സ്പര്‍ശിക്കാനും ഭക്ഷണം കഴിക്കാനും പാടുള്ളൂ എന്നു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. കുറഞ്ഞത് അറുപത് ശതമാനമെങ്കിലും ആല്‍ക്കഹോള്‍ അടങ്ങിയ ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കണമെന്നും കൈകളില്‍ അവ 30 സെക്കന്റ് തടവണമെന്നും സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ നിര്‍ദേശിക്കുന്നു.
അടിയന്തിര സാഹചര്യങ്ങളില്‍ സോപ്പിനും വെള്ളത്തിനും പകരമായി ആല്‍ക്കഹോള്‍ അടങ്ങിയ ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കാം.
എന്നാല്‍ സാനിറ്റൈസര്‍ പത്തു മിനിറ്റ് മുന്‍പ് തടവി എങ്കില്‍പ്പോലും ഭക്ഷണം കഴിക്കുന്നതിനും മുഖത്തു സ്പര്‍ശിക്കുന്നതിനും മുന്‍പ് കൈകള്‍ വൃത്തിയാക്കണം. വീണ്ടും ഇത് ചെയ്യണം. നിങ്ങള്‍ ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കുകയാണെങ്കില്‍, കൈകളുടെ എല്ലാ ഭാഗവും സ്പര്‍ശിക്കുന്ന രീതിയില്‍ കൈകള്‍ വരണ്ടതായി തോന്നും വരെ മുപ്പതു സെക്കന്റ് നേരം നന്നായി തടവണം. എന്നാലും കൈകളുടെ ശുചിത്വം പാലിക്കുന്നതിന് ഏറ്റവും മികച്ച മാര്‍ഗം സോപ്പും വെള്ളവും ഉപയോഗിക്കുന്നത് തന്നെയാണ്. സോപ്പ് ഉപയോഗിച്ച് കുറഞ്ഞത് ഇരുപതു സെക്കന്റ് എങ്കിലും തിരുമ്മണം. വിരലുകള്‍ക്കിടയിലും കൈകളുടെ പുറകിലും നഖങ്ങള്‍ക്കിടയിലും നന്നായി തടവണം.

Tags
Show More

Related Articles

Back to top button
Close