KERALA

ഹിന്ദിയും ഇംഗ്ലീഷും ആവശ്യമെങ്കില്‍ ജര്‍മ്മനും പഠിപ്പിക്കാനറിയാം അട്ടപ്പാടിയിലെ ഈ എട്ടാംക്ലാസ്സുകാരിയ്ക്ക്

പാലക്കാട്: ലോക്ഡൗണായതുകൊണ്ട് ഓണ്‍ലൈന്‍ക്ലാസുകള്‍ നടത്തുമ്പോള്‍ നെറ്റില്ലാത്ത അട്ടപ്പാടിയിലെ കുട്ടികള്‍ക്ക് ക്ലാസ്സുകള്‍ നടത്തുകയാണ് എട്ടാം ക്ലാസുകാരിയായ അനാമിക.ഹിന്ദിയും ഇംഗ്ലീഷും ആവശ്യമെങ്കില്‍ ജര്‍മ്മനും പഠിപ്പിക്കാനറിയാം അനാമികയ്ക്ക്. അട്ടപ്പാടിയില്‍ ആനക്കട്ടി ഇരുള കോളനയിലാണ് ഈ മിടുക്കി ടീച്ചര്‍ ഉള്ളത്. ഓണ്‍ലൈന്‍ പഠന സൗകര്യങ്ങളില്ലാത്തതിനാല്‍ കളിച്ചുനടക്കുകയായിരുന്നു അനിയത്തിയുള്‍പ്പെടെ കോളനിയിലെ കുട്ടികള്‍. അങ്ങനെയാണ് എട്ടാം ക്ലാസുകാരിയായ അനാമിക അപ്രതീക്ഷിതമായി ടീച്ചറായി മാറുന്നത്. സ്പോര്‍ട്സിലും മികവുതെളിയിച്ചിട്ടുണ്ട്. ആറാം ക്ലാസ് മുതല്‍ അനാമിക ജര്‍മന്‍ ഭാഷ പഠിയ്ക്കുന്നുണ്ട്. തിരുവനന്തപുരം ജവഹര്‍ നവോദയ വിദ്യാലയത്തിലാണ് അനാമിക പഠിക്കുന്നത്. അനിയത്തി മൗലിക അഗളി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അഞ്ചാം ക്ലാസിലും. നാടന്‍ പാട്ടുകലാകാരന്‍ സുധീറും സജിയുമാണ് അച്ഛനും അമ്മയും. കൊവിഡ്പ്പേടിയില്‍ സ്‌കൂള്‍ അടച്ചപ്പോഴാണ് അനാമിക അട്ടപ്പാടിയിലെ വീട്ടിലെത്തിയത്. കോളനിയിലെ ടീച്ചറായതും.ഓണ്‍ലൈന്‍ ക്ലാസ് ആരംഭിച്ചതോടെ വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് സ്മാര്‍ട്ട് ഫോണ്‍ കിട്ടിയിരുന്നു. രണ്ടുപേര്‍ക്കും കൂടിയായിരുന്നു ഒരു സ്മാര്‍ട്ട് ഫോണ്‍. പക്ഷേ കറന്റ് ഇല്ലാത്തതിനാല്‍ ചാര്‍ജ് ചെയ്യാന്‍ അടുത്തവീടായിരുന്നു ആശ്രയം. പിന്നീട് തിരുവനന്തപുരത്തെ സ്‌കൂളില്‍ നിന്ന് ഒരു ഫോണ്‍ കൂടി കിട്ടി. ഓണത്തിന് വീട്ടില്‍ വൈദ്യുതിയുമെത്തി. ജൂലൈ മുതല്‍ത്തന്നെ കോളനിയിലെ കുട്ടികളെ പഠിപ്പിച്ചുതുടങ്ങിയിരുന്നു. ഫോണും കറന്റുമുണ്ടായിട്ടും ഇന്റര്‍നെറ്റ് സൗകര്യമില്ലാതെ പഠനം മുടങ്ങിയവരും കൂട്ടത്തിലുണ്ടായിരുന്നു.അച്ഛന്‍ സുധീറാണ് കുട്ടികളെ പഠിപ്പിക്കുന്നതിനെക്കുറിച്ചുള്ള ഐഡിയ നല്‍കിയത്. വീടിന് മുന്നിലെ ഓല ഷെഡാണ് ക്ലാസ് മുറി. ഒന്നാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെയുള്ള 14 പേര്‍ ക്ലാസിലുണ്ട്. രാവിലെ ഒന്‍പതുമണി മുതല്‍ ഉച്ചയ്ക്ക് ഒന്നരവരെയാണ് ക്ലാസ്. എഴുത്തും വായനയുമാണ് പഠിപ്പിക്കുന്നത്. പാഠപുസ്തകത്തിലെ ഒരക്ഷരംപോലും വായിയ്ക്കാനറിയാത്തവരും കൂട്ടത്തിലുണ്ടായിരുന്നു. അവരെയെല്ലാം പഠിപ്പിച്ചെടുത്തുകഴിഞ്ഞു. ഓണ്‍ലൈന്‍ ക്ലാസുകളും ഈ കൂട്ടായ്മയില്‍ വെച്ചുകാണും.അച്ഛന്‍ സുധീറാണ് കുട്ടികളെ പഠിപ്പിക്കുന്നതിനെക്കുറിച്ചുള്ള ഐഡിയ നല്‍കിയത്. വീടിന് മുന്നിലെ ഓല ഷെഡാണ് ക്ലാസ് മുറി. ഒന്നാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെയുള്ള 14 പേര്‍ ക്ലാസിലുണ്ട്. രാവിലെ ഒന്‍പതുമണി മുതല്‍ ഉച്ചയ്ക്ക് ഒന്നരവരെയാണ് ക്ലാസ്. എഴുത്തും വായനയുമാണ് പഠിപ്പിക്കുന്നത്. പാഠപുസ്തകത്തിലെ ഒരക്ഷരംപോലും വായിയ്ക്കാനറിയാത്തവരും കൂട്ടത്തിലുണ്ടായിരുന്നു. അവരെയെല്ലാം പഠിപ്പിച്ചെടുത്തുകഴിഞ്ഞു. ഓണ്‍ലൈന്‍ ക്ലാസുകളും ഈ കൂട്ടായ്മയില്‍ വെച്ചുകാണും.










Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close