INDIANEWS

ഹിന്ദു ഇതര സമുദായങ്ങളോട് അടുപ്പം സ്ഥാപിക്കണം; ക്രിസ്ത്യൻ സമുദായത്തിന്റെ വിശ്വാസം നേടണം; കേരളത്തിൽ ബിജെപിയെ വളർത്താൻ മോദിയുടെ നിർദ്ദേശം

ന്യുഡൽഹി: ബിജെപി ഉൾപ്പെടുന്ന എൻഡിഎ സഖ്യത്തിന് കേരളത്തിൽ വേരുറപ്പിക്കാൻ ഘടകത്തിന് പുതിയ നിർദേശങ്ങൾ നൽകി നരേന്ദ്ര മോദി. ഹിന്ദു ഇതര സമുദായങ്ങളോട് അടുപ്പം പുലർത്തണമെന്നും ക്രിസ്ത്യൻ സമുദായത്തിന്റെ വിശ്വാസം നേടണം എന്നുമാണ് കേരളത്തിൽ നിലയുറപ്പിക്കാൻ ബിജെപിക്ക് മോദി നൽകുന്ന ഉപദേശം.

ഞായറാഴ്ച വൈകീട്ട് ദേശീയ ജനറൽ സെക്രട്ടറിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നരേന്ദ്രമോദി ഇങ്ങനെ നിർദ്ദേശിച്ചത്. കേരളത്തിൽ ഹിന്ദു ഇതര സമുദായങ്ങളോട് അടുപ്പം സ്ഥാപിക്കണം. ക്രിസ്ത്യൻ സമുദായത്തിന്റെ വിശ്വാസം നേടുകയും അവരുടെ പിന്തുണ ഉറപ്പാക്കുകയും വേണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് ബി.ജെ.പി.യോട് അടുക്കാൻ തടസ്സങ്ങളൊന്നും കാണുന്നില്ലെന്നും പ്രസ്താവിച്ചു.

ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ നേതൃത്വത്തിൽ നടത്തിയ യോഗത്തിന് ശേഷമാണ് ജനറൽ സെക്രട്ടറിമാർ പ്രധാനമന്ത്രിയെ കണ്ടത്. ചർച്ച അഞ്ചുമണിക്കൂറോളം നീണ്ടു. അഞ്ചു നിയമസഭാതിരഞ്ഞെടുപ്പുകളുടെ ഫലവും അടുത്തവർഷം നിയമസഭാതിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ തയ്യാറെടുപ്പുകളും പ്രധാനമന്ത്രി വിലയിരുത്തി. ബംഗാൾ, തമിഴ്‌നാട്, കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തോൽവിയും ചർച്ചാവിഷയമായി.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പുകൾക്കുമുമ്പ് എല്ലാ പ്രാദേശികഭാഷകളിലും പാർട്ടി സാമൂഹികമാധ്യമ അക്കൗണ്ടുകൾ ഉണ്ടാക്കി ജനങ്ങളുമായി നേരിട്ട് സംവദിക്കണമെന്നും പ്രധാനമന്ത്രി നിർദ്ദേശം നൽകി. .

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close