INSIGHTNEWS

ഹൃദയരാഗങ്ങളുടെ ചക്രവർത്തിയുടെ ഓർമ്മയിൽ………

മലയാള സിനിമാ സംഗീത ലോകത്തിന് മാറ്റിവയ്ക്കാനാകാത്ത ഒരു മഹാ പ്രതിഭ ഓര്‍മയായിട്ട് ഇന്നെക്ക് 16 പതിനാറ് വര്‍ഷങ്ങള്‍. ഒരൊ ഗാനങ്ങളും ഒരോ ഓര്‍മ്മകളായിരുന്നു. വാവാ മനോരഞ്ജിനി എന്ന ഗാനം മൂളത്തവരായി ആരും തന്നെയുണ്ടാകില്ല മോഹല്‍ലാല്‍ ചിത്രമായ ബട്ടര്‍ഫ്ളൈസിലെ ആ മനോഗാനം തയാറാക്കിയതും ആ മഹാ പ്രതിഭയാണ്. രവീന്ദ്രന്‍, രവീന്ദ്രന്‍ മാഷ് എന്ന് മലയാളികള്‍ സ്‌നേഹത്തോടെ വിളിക്കുന്ന ആ സംഗീത സാമ്രാട്ടിന്റെ ഓര്‍മകള്‍ക്ക് ഇന്ന് 16 പതിനാറ് വര്‍ഷങ്ങള്‍ തികയുകയാണ്.

കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയില്‍ 1943 നവംബര്‍ ഒന്‍പതിനാണു രവീന്ദ്രന്‍ മാഷ് ജനിച്ചത്. സ്വാതിതിരുനാള്‍ സംഗീത കോളജില്‍ നിന്നും സംഗീതത്തില്‍ ബിരുദം പൂര്‍ത്തിയാക്കിയ രവീന്ദ്രന്‍ മാഷ് പിന്നണി ഗായകനാകാന്‍ അവസരം തേടി പഴയ മദ്രാസിലെത്തി. അക്കാലത്ത് കുളത്തൂപ്പുഴ രവി എന്നായിരുന്നു സിനിമാ വൃത്തങ്ങളില്‍ അദ്ദേഹം അറിയപ്പെട്ടിരുന്നത.് സംഗീത സംവിധായകനായിരുന്ന ബാബുരാജാണ് ആദ്യമായി സിനിമയില്‍ പാടുവാന്‍ രവീന്ദ്രന്‍ മാഷിന് അവസരം നല്‍കിയത്. നായക നടനായിരുന്ന സത്യനാണ് അന്ന് രവീന്ദ്രനെ ബാബുരാജിനു പരിചയപ്പെടുത്തിയത്. ”വെള്ളിയാഴ്ച” എന്ന ചിത്രത്തിനു വേണ്ടി ആദ്യമായി പിന്നണി ഗായകനായി. പിന്നീട് മുപ്പതോളം സിനിമകളില്‍ ഗായകനായി. അവയില്‍ ചുരുക്കം ചിലതു ശ്രദ്ധിക്കപ്പെട്ടു. ഗായകനെന്ന നിലയില്‍ അവസരം കുറഞ്ഞതോടെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും മാഷ് പ്രവര്‍ത്തിച്ചിരുന്നു. ഗായകനെന്ന നിലയില്‍ നിന്ന് രവീന്ദ്രനെ സംഗീത സംവിധാന രംഗത്തേക്കു വഴി തിരിച്ചു വിട്ടത് മലയാള ഗന്ധര്‍വ ഗായകന്‍ യേശുദാസായിരുന്നു രവീന്ദ്രന്‍ ചിട്ടപ്പെടുത്തിയ ഏതാനും ഗാനങ്ങള്‍ കേട്ട യേശുദാസ്, അദ്ദേഹത്തെ സംവിധായകന്‍ ശശികുമാറിന് പരിചയപ്പെടുത്തുകയും അങ്ങനെ 1979-ല്‍ ”ചൂള” എന്ന ചിത്രത്തിലൂടെ രവീന്ദ്രന്‍ ചലച്ചിത്ര സംഗീതസംവിധായകനായി മാറുകയായിരുന്നു.

സത്യന്‍ അന്തിക്കാട് രചിച്ച ”താരകേ മിഴിയിതളില്‍ കണ്ണീരുമായി. ‘ എന്നു തുടങ്ങുന്ന ഗാനമാണ് അദ്ദേഹം ചിട്ടപ്പെടുത്തിയ ആദ്യ സിനിമാ ഗാനം… യേശുദാസിനു ദേശീയ പുരസ്‌കാരം നേടി കൊടുത്ത ഭരതത്തിലെ രാമകഥ ഗാനലയം എന്ന ഗാനത്തിനു സംഗീതം പകര്‍ന്നത് മാഷാണ് എം.ജി.ശ്രീകുമാറിന് ആദ്യത്തെ ദേശീയ പുരസ്‌കാരം നേടി കൊടുത്തത് മാസ്റ്ററുടെ നാദരൂപിണി ശങ്കരീ പാഹിമാം എന്ന ഹിസ് ഹൈനസ് അബ്ദുല്ല എന്ന ചിത്രത്തിലെ ഗാനമാണ്. ഗായികമാരില്‍ ചിത്രയായിരുന്നു മാസ്റ്ററുടെ ഗാനങ്ങള്‍ കൂടുതല്‍ ആലപിച്ചത്. മലയാളത്തിലെ ഒരുവിധം എല്ലാ ഗായകര്‍ക്കും അദ്ദേഹം പാടാന്‍ അവസരം നല്‍കിയിട്ടുണ്ട്. മലയാള സിനിമാ സംഗീതത്തില്‍ അദ്ദേഹം ഒഴിച്ചിട്ട ഇരിപ്പിടം ഇന്നും ശൂന്യമാണ്. ക്ലാസിക് ടച്ചുള്ള മലയാള സിനിമാ ഗാനങ്ങള്‍ മലയാളി ഇന്നും കേള്‍ക്കുന്നതും മൂളുന്നതും 1970-കളില്‍ പ്രശസ്തനായിരുന്ന രവികുമാറിനു വേണ്ടി മിക്ക ചിത്രങ്ങളിലും ശബ്ദം നല്‍കിയത് രവീന്ദ്രന്‍ മാഷായിരുന്നു. ക്ലാസിക്സ് എന്ന തലക്കെട്ടില്‍ മലയാളികള്‍ പാടിനടക്കുന്ന പാട്ടുകളിലേറെയും മാസ്റ്ററുടെ സംഗീതമാണ്. പ്രമദവനം, സുഖമോ ദേവി, ഏഴുസ്വരങ്ങളും, രാമകഥാഗാനലയം, ദേവസഭാതലം, ഹരിമുരളീരവം, ഗംഗേ, ഘനശ്യാമമോഹന കൃഷ്ണാ തുടങ്ങി ഒരുപിടി ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ അതേ മാസ്റ്ററാണ് അഴകേ നിന്‍, മൂവന്തി താഴ്വരയില്‍, തേനും വയമ്പും, ചീരപ്പൂവുകള്‍ക്കുമ്മ കൊടുക്കുന്ന, പത്തുവെളുപ്പിന്, ഒറ്റക്കമ്പിനാദം മാത്രം, ഒളിക്കുന്നുവോ തുടങ്ങിയ മെലഡികളും ഒരുക്കിയത്. ആല്‍ബത്തിനായി ഒരുക്കിയ മാമാങ്കം പലകുറി കൊണ്ടാടി എന്ന ഗാനവും മലയാളികള്‍ പാടിനടന്ന ഒന്നായിരുന്നു. ബട്ടര്‍ഫ്ളൈസ് എന്ന മോഹല്‍ലാല്‍ ചിത്രത്തിലെ വാവാ മനോരഞ്ജിനി എന്ന ഗാനം രചിച്ചത് മാസ്റ്ററായിരുന്നു. യേശുദാസുമായുള്ള ആത്മബന്ധം ഇരുവരും ഒന്നിച്ച ഗാനങ്ങളിലും കാണാമായിരുന്നു. അത്രയേറെ ഹിറ്റുകളാണ് ഈ സഖ്യം മലയാളത്തിനു സമ്മാനിച്ചത് തന്നെ യേശുദാസിന്റെ കാലം കഴിഞ്ഞുവെന്നും അദ്ദേഹത്തിന് ശ്വാസം നില്‍ക്കുന്നില്ല എന്നും പറഞ്ഞ് . .. വിമര്‍ശിച്ചവര്‍ക്ക് രവീന്ദ്രന്‍ മാസ്റ്റര്‍ നല്‍കിയ മറുപടിയായിരുന്നു ആറാം തമ്പുരാനിലെ ഹരിമുരളീരവം എന്ന ഗാനം. താന്‍ മനപ്പൂര്‍വമാണ് ഹരിമുരളീരവം ഒരുക്കിയതെന്ന് പിന്നീട് മാസ്റ്റര്‍ തന്നെ പറഞ്ഞിരുന്നു.

ഗായകര്‍ക്ക് പാട്ടിന്റെ സാഹചര്യം വിശദീകരിച്ചുകൊടുക്കുന്നതിലും അദ്ദേഹത്തിന് വലിയ കഴിവാണുള്ളത്. ഒരുപക്ഷെ സംവിധായകര്‍ പറയുന്നതിലും നന്നാക്കി സംഗീത സംവിധായകനായ രവീന്ദ്രന്‍ മാഷ് പാട്ടിന്റെ സാഹചര്യം പറഞ്ഞുതരാറുണ്ടെന്ന് ഗായകരും സമ്മതിക്കാറുണ്ട്. ഹിസ്ഹൈനസ് അബ്ദുള്ളയിലെ ദേവസഭാതലം എന്ന് ഗാനത്തിന് രണ്ട് രീതിയിലാണ് രവീന്ദ്രന്‍ മാഷ് സംഗീതം നല്‍കിയത്. അദ്ദേഹം തന്നെ അത് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുമുണ്ട്.’ആ സിനിമയില്‍ കൈതപ്രം ചെയ്യുന്നത് സംഗീതത്തെക്കുറിച്ച് എല്ലാം അറിയുന്നാള്‍ താനാണ് എന്ന ഭാവത്തില്‍ ഉള്ള കഥാപാത്രത്തെയാണ്. സിനിമയിലെ സംഭാഷണങ്ങള്‍ക്കപ്പുറത്ത് പാട്ട് പാടുമ്പോളും ആ ഭാവം വേണം. അതിനായി ദേവസഭാതലം എന്ന പാട്ട് കൈതപ്രത്തിന്റെ വേര്‍ഷനു വേണ്ടിയും മോഹന്‍ലാലിന്റെ വേര്‍ഷനു വേണ്ടിയും രണ്ട് തരത്തിലാണ് ചിട്ടപ്പെടുത്തിയത്.’ മലയാള ഗാനശാഖയ്ക്കു സംഗീതത്തിന്റെ പുതിയൊരു താളം തന്നെ രവീണരാന്‍ മാഷ് സൃഷ്ടിച്ചിരുന്നു.

വേറെയും ഉണ്ട് രവീന്ദ്ര ഗീതങ്ങളുടെ സവിശേഷതകള്. ഒരേ ഗാനത്തില്‍ പല്ലവിയും അനുപല്ലവിയും ചരണവും എല്ലാം വ്യത്യസ്ത ടെമ്പോയില്‍ ചെയ്യുക മാഷിന്റെ ആദ്യകാല പരീക്ഷണങ്ങളില്‍ ഒന്നായിരുന്നു. പല്ലവി പതിയെ പോയി അനുപല്ലവി ചടുല തലത്തിലേക്ക് മാറുന്നത് മാഷിന്റെ മാത്രം പ്രത്യേകത ആണ്. അരയന്നമേ ആരോമലെ, ഏഴ് സ്വരങ്ങളും, ആദി ദ്രുതപദ താളം, ആനയ്‌ക്കെടുപ്പത് പൊന്നുണ്ടെ തുടങ്ങി ഒരുപാട് ഗാനങ്ങള്‍ അങ്ങനെയുണ്ട്. ആലാപ് ചിട്ടപ്പെടുത്തുന്നതിലും മാഷിന് പ്രത്യേക വൈഭവം ഉണ്ട്. പാട്ടുകളില്‍ ചിട്ട സ്വരങ്ങള്‍ ചേര്‍ക്കുന്നതിലും വിദഗ്ധന്‍ ആയിരുന്നു അദ്ദേഹം .സംഗീത സംവിധായകന്‍ എന്ന നിലയില്‍ സിനിമയുടെ സന്ദര്‍ഭത്തോട് പരമാവധി ചേര്‍ന്ന് നിന്നുകൊണ്ടാണ് അദ്ദേഹം ഈ വൈവിധ്യങ്ങള്‍ ഗാനങ്ങളില്‍ നിറച്ചത് എന്നുകൂടി ഓര്‍ക്കണം. ആദ്യം ഈണം കൊടുത്ത് വരികള്‍ എഴുതിക്കുന്നതിലും വരികള്‍ക്ക് ഈണം പകരുന്നതിലും ഒരുപോലെ ശോഭിച്ചിരുന്നു അദ്ദേഹം.
മെലഡി , പശ്ചാത്തല സംഗീതം , ആലാപനം തുടങ്ങി ഒരു പാട്ടിന്റെ പൂര്‍ണ്ണതയ്ക്ക് വേണ്ട എല്ലാത്തിലും അദ്ദേഹത്തിന്റെ കയ്യൊപ്പ് ഉണ്ടായിരുന്നു. 1979ല്‍ തുടങ്ങി 2005ല്‍ മരിക്കുന്നത് വരെ തീര്‍ത്തും വ്യത്യസ്തവും മൗലികവും ജനപ്രിയവുമായ സംഗീതം ആയിരുന്നു അദ്ദേഹം നല്‍കിയിരുന്നത്. സ്റ്റോക്ക് തീര്‍ന്നു എന്ന് ആരേക്കൊണ്ടും പറയിപ്പിക്കാത്ത മുന്‍നിര സംഗീത സംവിധായകന്‍ അദ്ദേഹം മാത്രമാണ് ഇന്നും…..

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close