ഹെപ്പറ്ററ്റിസ് സി വൈറസിനെ കണ്ടത്തിയതിന് മൂന്ന് പേര്‍ക്ക് വൈദ്യശാസ്ത്ര നോബേല്‍

സ്റ്റോക്ഹോം: ഇത്തവണത്തെ വൈദ്യശാസ്ത്ര നോബേല്‍ പ്രഖ്യാപിച്ചു. ഹാര്‍വി ജെ ആള്‍ട്ടര്‍, മൈക്കള്‍ ഹൗട്ടണ്, ചാള്‍സ് എം റൈസ് എന്നിവരാണ് പുരസ്കാരം പങ്കിട്ടത്. ഹെപ്പറ്റൈറ്റിസ് സി വൈറസിന്റെ കണ്ടുപിടിത്തതിനാണ് ഇവരെ ആദരിച്ചത്.പ്രതിവര്‍ഷം ലോകരാജ്യങ്ങളില്‍ ശരാശരി 7 കോടി ജനങ്ങള്‍ക്ക് ഹെപ്പറ്റൈറ്റിസ് ബാധിക്കുന്നുണ്ട് എന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. നാലുലക്ഷം പേരാണ് ശരാശരി ഈ രോഗം ബാധിച്ച് മരിക്കുന്നത്. ഇതിന് കാരണമായ വൈറസിന്റെ കണ്ടുപിടിത്തം വൈദ്യശാസ്ത്രരംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്നാണ് വിലയിരുത്തല്‍. സ്വര്‍ണമെഡലും 1 കോടി സ്വീഡിഷ് ക്രോണറും അടങ്ങുന്നതാണ് പുരസ്കാരം.കോവിഡിനെതിര ലോകരാജ്യങ്ങള്‍ ഒറ്റക്കെട്ടായി പൊരുതുന്ന വേളയിലുളള ഈ അവാര്‍ഡിന് വലിയ പ്രാധാന്യമാണ് ഉളളത്. സമൂഹം ഒറ്റക്കെട്ടായി പൊരുതേണ്ടതിന്റെ ആവശ്യകതയാണ് പുരസ്കാരം ഉയര്‍ത്തിക്കാട്ടുന്നത്. ഒക്ടോബര്‍ 12 വരെ വിവിധ മേഖലയില്‍ സംഭാവന നല്‍കിയവര്‍ക്ക് ആദരം നല്കുന്ന നൊബേല്‍ സമ്മാനത്തിന്റെ ആദ്യ പ്രഖ്യാപനമാണ് ഇന്നുണ്ടാ