Breaking NewsKERALANEWSTop News

ഹെയ്തി പ്രസിഡന്റ് ജൊവനെല്‍ മോസെയെ അക്രമികൾ വെടിവെച്ച് കൊലപ്പെടുത്തി; മോസെ കൊല്ലപ്പെട്ടത് സ്വേച്ഛാധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്നെന്ന ആരോപണം ശക്തമാകുന്നതിനിടെ; ദാരിദ്ര്യം കൊടികുത്തി വാഴുന്ന നാട്ടിൽ വീണ്ടും അശാന്തിയുടെ നാളുകൾ

പോർട്ട് ഒ പ്രിൻസ്: കരീബിയൻ രാജ്യമായ ഹെയ്തിയിൽ പ്രസിഡന്റ് ജൊവനെല്‍ മോസെയെ അക്രമികൾ വെടിവെച്ച് കൊലപ്പെടുത്തി. രാത്രി മോസെയുടെ സ്വകാര്യ വസതിക്ക് നേരെ അജ്ഞാതര്‍ നടത്തിയ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ പരിക്കേറ്റ മോസെയുടെ ഭാര്യ മാര്‍ട്ടിന്‍ മോസെ ആശുപത്രിയില്‍ ചികിത്സയിലാണ്. 2017-ല്‍ പ്രസിഡന്റായി ചുമതലയേറ്റതു മുതല്‍ കടുത്ത പ്രതിഷേധങ്ങളാണ് മൊസെക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുളളത്. സ്വേച്ഛാധിപത്യം സ്ഥാപിക്കാന്‍ മോസെ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.

ഹെയ്തിയുടെ ഇടക്കാല പ്രധാനമന്ത്രിയായ ക്ലോഡ് ജോസഫാണ് പ്രസിഡന്റ് കൊല്ലപ്പെട്ട കാര്യം ഔദ്യോഗികമായി അറിയിച്ചത്. അദ്ദേഹത്തിന് നേരെയുണ്ടായ ആക്രമണം മനുഷ്യത്വ രഹിതവും ക്രൂരവുമാണെന്ന് ക്ലോഡ് പറഞ്ഞു. ദാരിദ്ര്യവും രാഷ്ട്രീയ അസ്ഥിരതയും വര്‍ധിച്ചതോടെയാണ് ഹെയ്തിയില്‍ അക്രമങ്ങള്‍ വര്‍ധിച്ചത്. ഭക്ഷണക്ഷാമം ഇവിടെ രൂക്ഷമാണ്. വ്യാപകമായ രീതിയില്‍ അക്രമങ്ങള്‍ ഉണ്ടാകുമോ എന്ന ആശങ്കയും നിലനില്‍ക്കുകയാണ്. രാഷ്ട്രത്തെ സംരക്ഷിക്കാനുളള എല്ലാ നടപടികളും സ്വീകരിച്ചതായി പ്രധാനമന്ത്രി ക്ലോഡ് ജോസഫ് പറഞ്ഞു. ഫെബ്രുവരിയില്‍ മോസെ ഒരു വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. ഈ സംഭവത്തില്‍ 20 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കരീബിയയിലെ ആദ്യ സ്വതന്ത്ര രാജ്യമായ ഹെയ്തിയിൽ ദാരിദ്ര്യം കൊടികുത്തി വാഴുകയാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കരീബിയയിൽ ഫ്രഞ്ച് സംസാരിക്കുന്ന ഏക രാജ്യമാണ് ഹെയ്തി. വർഷങ്ങളോളം രാജ്യത്ത് അലയടിച്ച യുദ്ധവും പ്രകൃതി ദുരന്തങ്ങളും ഇവരെ തളർത്തിയതിന് പിന്നാലെയാണ് കടുത്ത സാമ്പത്തിക പ്രതിസന്ധിയും രാജ്യത്തെ വലയ്ക്കുന്നത്. ഹെയ്തി പ്രസിഡന്റായ ജുവനൽ മോയിസിന്റെ നയങ്ങളാണ് രാജ്യത്തെ രാഷ്ട്രീയ അസ്ഥിരതയിലേക്കും കലാപങ്ങളിലേക്കും വലിച്ചിഴച്ചതെന്ന ആരോപണം ശക്തമായിരുന്നു.

അതി കഠിനമായ ദാരിദ്ര്യമാണ് ഹെയ്തിയിലെ ജനത അനുഭവിക്കുന്നത്. കടുത്ത പട്ടിണിയും ദാരിദ്ര്യവും ഇവിടുത്തെ ജനങ്ങൾ നേരിടുന്നതിന്റെ ചിത്രങ്ങളും ഇതിനോടകം പുറത്ത് വന്നിരുന്നു. ഭക്ഷണം എന്നത് എന്തെന്ന് ഇവർക്ക് ഏറെ നാളുകളായി കാണാൻ പോലും സാധിക്കാത്ത ഒന്നാണ്. ഒരു നേരത്തെ ഭക്ഷണം പോലം കണ്ടെത്താൻ കഴിയാതായതോടെ ഇവർ ചെളിമണ്ണ് കുഴച്ച് അപ്പത്തിന്റെ രൂപത്തിലാക്കി ഉണക്കിയെടുത്താണ് ഭക്ഷണമാക്കുന്നത്. ഇവരുടെ പ്രധാന വരുമാനമാർഗമാണ് ചെളിമണ്ണ്.

ഉദര രോഗങ്ങൾക്കും ചർമ്മ സംരക്ഷണത്തിനുമായി ഉപയോഗിക്കുന്ന മണ്ണ് ഇവർക്ക് വരുമാനം തരുന്ന ഒന്നാണ്. എന്നാലിപ്പോൾ ജീവൻ നിലനിർത്താൻ ഈ ചെളിമണ്ണാണ് ഇവർക്ക് ശരണം. യുഎൻ ഫുഡ് ആൻഡ് അഗ്രികൾച്ചറൽ കണക്ക് പ്രകാരം 45.7 ശതമാനം പേരാണ് പോഷകാഹാരക്കുറവ് ഇവിടെ നേരിടുന്നത്. കലാപങ്ങൾ മൂലം വൻ വിലക്കയറ്റവും മൂല്യത്തകർച്ചയുമാണ് ഹെയ്തി നേരിടുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close