KERALANEWS

ഹൈടെക് ആകാനൊരുങ്ങി കെഎസ്ഇബിയും, സേവനങ്ങള്‍ ഇനി ഓണ്‍ലൈന്‍ വഴി


തിരുവനന്തപുരം: വൈദ്യുതി മേഖലയിലെ ഐടി സേവനങ്ങള്‍ വിപുലീകരിച്ച് കെഎസ്ഇബിയും. സെക്ഷന്‍ ഓഫീസില്‍ കയറിയിറങ്ങാതെ വീട്ടിലിരുന്നുതന്നെ സേവനങ്ങള്‍ക്കായി ഓണ്‍ലൈനായി അപേക്ഷ നല്‍കാന്‍ കഴിയുന്നതടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. ഉപയോക്താവിന് ഉടമസ്ഥാവകാശം, താരിഫ്, മീറ്റര്‍, ഫേസ്, കണക്ടഡ് ലോഡ് എന്നിവയ്ക്കാണ് ഇനി ഓണ്‍ലൈന്‍ സേവനം. ഉപയോക്താവ് അപേക്ഷ ഓണ്‍ലൈനായി നല്‍കിയാല്‍ മതി. അപേക്ഷയുടെ പുരോഗതി ഇമെയില്‍, എസ്എംഎസ് വഴി അറിയാം. ഉദ്യോഗസ്ഥര്‍ വീട്ടില്‍ എത്തുന്ന തീയതിയും സമയവും അറിയിക്കും. സെക്ഷന്‍ ഓഫീസ് സന്ദര്‍ശനത്തിന് മുന്‍കൂട്ടി സമയം ബുക്ക് ചെയ്യാന്‍ ‘ഇ-സമയം’ എന്ന പേരില്‍ വെര്‍ച്വല്‍ ക്യു സംവിധാനവും തയ്യാറായി. കേശവദാസപുരം, വെള്ളയമ്പലം സെക്ഷന്‍ ഓഫീസുകളില്‍ വെര്‍ച്വല്‍ ക്യു പരീക്ഷണാടിസ്ഥാനത്തില്‍ നിലവില്‍ വന്നു. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഉപയോക്താക്കള്‍ക്ക് മീറ്റര്‍ റീഡിംഗ് സ്വയം എടുക്കാം. റീഡിംഗ് എടുത്തശേഷം കെഎസ്ഇബി മൊബൈല്‍ നമ്പര്‍, ഇമെയില്‍ മുഖേന നല്‍കുന്ന ലിങ്കില്‍ നല്‍കണം.
റീഡിംഗ് ഫോട്ടോയും സമര്‍പ്പിക്കാം. ഇതനുസരിച്ചുള്ള വൈദ്യുതി ബില്‍ ഉപയോക്താവിന് ലഭിക്കും. കെഎസ്ഇബിയുടെ കീഴിലുള്ള ഡാമുകളുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന വെബ്‌സൈറ്റും തയ്യാറായി. കെഎസ്ഇബി ജീവനക്കാര്‍ക്കായി ടീം എന്ന പേരില്‍ മൊബൈല്‍ ആപ്പും ഒരുക്കും. എസ്റ്റിമേറ്റ്, മെഷര്‍മെന്റ് വിവരങ്ങള്‍ ഫീല്‍ഡില്‍ നിന്ന് തത്സമയം ആപ്പ് വഴി ജീവനക്കാര്‍ക്ക് നല്‍കാം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close