തിരുവനന്തപുരം: പെട്രോളിന് വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഹൈഡ്രജന്‍ വാഹനങ്ങള്‍ നിര്‍മിക്കാന്‍ കേന്ദ്രം അനുമതി നല്‍കി. ഇതിനെ സംബന്ധിക്കുന്ന അന്തിമ ഉത്തരവ് ജൂലായ് അവസാനത്തോടെ എത്തും. ഹൈഡ്രജന്‍ ഇന്ധന സെല്‍ ഉപയോഗിക്കുന്ന വാഹനങ്ങളുടെ കരട് രൂപരേഖയാണ് കേന്ദ്ര ഉപരിമന്ത്രാലയം ഇറക്കിയത്.
വൈദ്യുതിവാഹനങ്ങള്‍ ഇറങ്ങിയെങ്കിലും ബാറ്ററി ചാര്‍ജ് ചെയ്യാന്‍ നാലും അഞ്ചും മണിക്കൂര്‍ വേണ്ടിവരുമെന്നതുകൊണ്ട് ഇത് ഉദ്ദേശിച്ചപോലെ ഫലം കണ്ടില്ലായിരുന്നു. എന്നാല്‍ ഹൈഡ്രജന്‍ ഫ്യുവല്‍സെല്‍ വാഹനങ്ങളില്‍ മിനിറ്റുകള്‍ക്കുള്ളില്‍ത്തന്നെ ഇന്ധനം നിറയ്ക്കാനാകും. പെട്രോള്‍ പമ്പുകളുടെ മാതൃകയില്‍ ഹൈഡ്രജന്‍ റീഫില്ലിംഗ് സെന്ററുകള്‍ സജ്ജീകരിക്കുകയും ചെയ്യാം. മാത്രമല്ല ഇവയ്ക്ക് ഇന്ധനക്ഷമത കൂടുതലുമാണ്. ഇന്ധനമായി ഹൈഡ്രജന്‍ ഉപയോഗിക്കുമ്പോള്‍ പ്രകൃതി മലിനീകരണത്തിനുള്ള സാധ്യതയും ഇല്ല. കാരണം ഹൈഡ്രജനും ഓക്‌സിജനും ചേരുമ്പോള്‍ ഉണ്ടാകുന്ന ഇലക്ട്രോണ്‍ പ്രവാഹമാണ് വൈദ്യുതിയായി മാറുന്നത്.
ഹൈഡ്രജന്‍ ഇന്ധന വാഹനങ്ങള്‍ക്ക് കേന്ദ്രം അനുമതി നല്‍കി
