Uncategorized

ഹൈദരാബാദിലെ പരാജയം:തെലുങ്കാന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജിവച്ചു

ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് തെലുങ്കാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉത്തംകുമാര്‍ റെഡ്ഡി രാജിവച്ചു.കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ സോണിയാഗാന്ധിക്ക് അദ്ദേഹം രാജിക്കത്ത് നല്‍കി.അധ്യക്ഷ സ്ഥാനം ഒഴിയുകയാണെന്നും അടുത്ത് പാര്‍ട്ടി അധ്യക്ഷനെ ഉടന്‍ തെരഞ്ഞെടുക്കണമെന്നും സോണിയാഗാന്ധിക്ക് അയച്ച കത്തില്‍ പറയുന്നു.

കേവലഭൂരിപക്ഷമില്ലാതെ ഹൈദരാബാദ്, ബിജെപിക്ക് വന്‍ മുന്നേറ്റം

2015ലാണ് ഉത്തം കുമാര്‍ തെസങ്കാന പിസിസി അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയത്. 2018ല്‍ തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ട വേളയിലും അധ്യക്ഷ സ്ഥാനം ഒഴിയാന്‍ ഉത്തം കുമാര്‍ സന്നദ്ധത അറിയിച്ചെങ്കിലും പദവിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിക്കുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close