
ഹൈദരാബാദ്:തെലങ്കാനയില്‍ രണ്ടു ദിവസത്തിനുശേഷം മഴ കനത്തതോടെ ഹൈദരാബാദില്‍ വീണ്ടും വെള്ളപ്പൊക്കം. ശനിയാഴ്ച വൈകിട്ട് ആരംഭിച്ച കനത്ത മഴയില്‍ നഗരത്തിന്റെ പല പ്രദേശങ്ങളിലും വെള്ളം കയറി. വീടിന്റെ ചുവര് ഇടിഞ്ഞുവീണ് ആറു വയസ്സുള്ള കുട്ടിയടക്കം രണ്ടുപേര്‍ മരിച്ചു.വിമാനത്താവളത്തിലേക്കുള്ള എക്സ്പ്രസ്വേ വെള്ളം കയറിയതിനെത്തുടര്‍ന്ന് അടച്ചു. നഗരപ്രദേശത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ശനിയാഴ്ച വൈകിട്ടുണ്ടായ അപ്രതീക്ഷിത മഴയില്‍ റോഡുകളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് വാഹനങ്ങള്‍ വഴിയില്‍ കുടുങ്ങി. ഒഴുക്കിന്റെ ശക്തി കൂടിയതിനെത്തുടര്‍ന്ന് വാഹനങ്ങള്‍ ഒഴുകിപ്പോയി. രക്ഷാപ്രവര്‍ത്തനം ശക്തമാക്കിയെന്നും 20 ദുരന്തനിവാരണ സംഘത്തെ നിയോഗിച്ചുവെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ആഴ്ചയുണ്ടായ മഴക്കെടുതിയില്‍ ഹൈദരാബാദില്‍ 30 പേരടക്കം തെലങ്കാനയില്‍ അമ്പതോളം പേര്‍ക്കാണ് ജീവന് നഷ്ടമായത്.