NEWSWORLD

ഹോംവര്‍ക്ക് ചെയ്യാത്തതിനാല്‍ നാല് വയസുകാരിയുടെ ചുണ്ടില്‍ പൊള്ളലുണ്ടാക്കി അദ്ധ്യാപിക

ബര്‍വാനി : മദ്ധ്യപ്രദേശിലെ ബര്‍വാനിയില്‍ നാല് വയസുള്ള പെണ്‍കുട്ടിയുടെ ചുണ്ടില്‍ തീപ്പെട്ടിക്കൊള്ളിക്കൊണ്ട് പൊള്ളലുണ്ടാക്കിയെന്ന് കാട്ടി സര്‍ക്കാര്‍ സ്‌കൂള്‍ അദ്ധ്യാപികയ്‌ക്കെതിരെ കേസ്. അദ്ധ്യാപിക ആരോപണം നിഷേധിച്ചു.

കൊവിഡിനെ തുടര്‍ന്ന് സ്‌കൂളുകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ കിന്റര്‍ഗാര്‍ട്ടണ്‍ വിദ്യാര്‍ത്ഥിനിയായ നാലു വയസുകാരിയും മൂത്ത സഹോദരനും ബര്‍വാനിയിലെ ചാചാരിയ ടൗണിലുള്ള ഹേമ ഒമ്രേ എന്ന ടീച്ചറുടെ എടുത്ത് ട്യൂഷന് പോയി വരികയായിരുന്നു. ഹോംവര്‍ക്ക് ചെയ്യാത്തതിനാല്‍ അദ്ധ്യാപിക പെണ്‍കുട്ടിയോട് ദേഷ്യപ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടി അവശനിലയിലായിരുന്നു. നവംബര്‍ 19നായിരുന്നു സംഭവം.

കുട്ടിയുടെ മേല്‍ചുണ്ടില്‍ പൊള്ളലേറ്റ പാട് കണ്ടതോടെ പലചരക്ക് വ്യാപാരിയായ പിതാവ് പൊലീസിനെ സമീപിച്ചു. കുട്ടിയ്ക്ക് കടുത്ത പനിയുണ്ടായിരുന്നു. തീപ്പെട്ടിക്കൊള്ളി കൊണ്ടാണ് കുട്ടിയെ പൊള്ളലേല്‍പ്പിച്ചതെന്ന് പിതാവ് പൊലീസിന് പരാതി നല്‍കി.കാര്യമന്വേഷിച്ച് ബന്ധുക്കള്‍ ടീച്ചറുടെ വീട്ടില്‍ പോയതായും, എന്നാല്‍ അവര്‍ക്ക് മുന്നില്‍ വച്ച് ടീച്ചര്‍ മകളെ തല്ലിയെന്നും, അനുസരണാശീലം വളര്‍ത്താന്‍ ഇത്തരം കര്‍ക്കശ നടപടികള്‍ അനിവാര്യമാണെന്ന് പറഞ്ഞെന്നും പിതാവിന്റെ പരാതിയില്‍ പറയുന്നു.പരാതിയുടെ അടിസ്ഥാനത്തില്‍ അദ്ധ്യാപികയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഹോം വര്‍ക്ക് ചെയ്യാത്തതില്‍ കുട്ടിയെ വഴക്ക് പറയുക മാത്രമാണ് ചെയ്തതെന്നും കുട്ടികളെ പഠിപ്പിക്കാന്‍ തനിക്ക് താത്പര്യം ഇല്ലാതിരുന്നിട്ടും അവരുടെ മാതാപിതാക്കള്‍ നിര്‍ബന്ധിച്ച് ട്യൂഷന് വിടുകയായിരുന്നുവെന്നും ആരോപണങ്ങള്‍ തള്ളി അദ്ധ്യാപിക പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close