INDIANEWS

​വാക്സിൻ സ്വീകരിച്ചാൽ പ്രതിരോധം മാത്രമല്ല കാന്തിക ശക്തിയും കൂടും: ​ഗുജറാത്തിൽ കാന്തിക ശക്തി ലഭിച്ച അനുഭവസ്ഥരുടെ എണ്ണത്തിൽ വൻ വർധന

ഗുജറാത്ത്: ​ഗുജറാത്തിൽ വാക്സിൻ സ്വീകരിച്ച വരിൽ കാന്തിക പ്രഭാവം ഉണ്ടാകുന്നതായി റിപ്പോർട്ടുകൾ. ബനസ്‌കന്ദ, ഉപ്ലീത്ത എന്നീ പ്രദേശങ്ങളിൽ നിന്നുള്ള രണ്ട് പേർ കോവിഡ് വാക്സിൻ സ്വീകരിച്ചതിന് ശേഷം അസാധാരണമായ കാന്തിക ശേഷികൾ പ്രകടിപ്പിക്കുന്നതായാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. ഇരുവരുടെയും ശരീരത്തിൽ നാണയങ്ങളും പാത്രങ്ങളുമൊക്കെ പറ്റിപ്പിടിക്കാൻ തുടങ്ങി എന്ന മട്ടിലുള്ള വാർത്തകൾ ജനങ്ങൾക്കിടയിൽ വലിയ ചർച്ചകൾക്ക് ഇടയാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസവും സമാനമായ സംഭവം റിപ്പോർട്ട് ചെയ്യ്തിട്ടുണ്ട്.

അതേസമയം കോവിഡ് വാക്സിൻ സ്വീകരിക്കാത്ത ഒരാളിലും സമാനമായ പ്രതിഭാസം ഉണ്ടാകുന്നതായി സൂറത്തിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബനസ്‌കന്ദയിലെ പലൻപൂർ എന്ന പ്രദേശത്തെ നവജീവൻ സൊസൈറ്റിയിൽ താമസിക്കുന്ന നവീൻഭായ് റാവൽ നാല് ദിവസങ്ങൾക്ക് മുമ്പ് സ്വന്തം വീട്ടിൽ കിടന്നുറങ്ങവെയാണ് തന്നിലെ കാന്തികശേഷി തിരിച്ചറിഞ്ഞത്. ഉറങ്ങിക്കൊണ്ടിരിക്കെ നാണയങ്ങൾ അദ്ദേഹത്തിന്റെ ശരീരത്തിൽ പറ്റിപ്പിടിക്കുകയായിരുന്നു, അവ നീക്കം ചെയ്യാൻ നോക്കിയപ്പോൾ അദ്ദേഹത്തിന് സ്വയം ഒരു കാന്തമായാണ് അനുഭവപ്പെട്ടത്.

ഈ അപൂർവ സംഭവത്തിന് പിന്നിലെ സത്യാവസ്ഥ അറിയാൻ സി ടി സ്കാൻ ചെയ്യാൻ തയ്യാറായിരുന്നു എന്ന് നവീൻഭായ് റാവൽ പറയുന്നു, എന്നാൽ, ശരീരത്തിലെ കാന്തികബലം വർദ്ധിച്ചതിനാൽ സ്കാനിങിനിടെ എന്തെങ്കിലും ബുദ്ധിമുട്ട് നേരിട്ടാലോ എന്ന് കരുതി പിന്മാറുകയായിരുന്നു. ശരീരത്തിന്റെ കാന്തിക ശക്തി വർദ്ധിച്ചത് മറ്റൊരു രീതിയിലും തന്നെ അലട്ടുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close