KERALANEWSSocial MediaTrendingviral

വസ്ത്രമെടുത്താൽ പെട്രോൾ ഫ്രീ; ക്രിസ്തുമസും ന്യൂഇയറും അടിച്ചു പൊളിക്കാൻ ഒരു മാസം നീളുന്ന ഓഫ‍ർ ഇങ്ങനെ

തിരുവനന്തപുരം: ദിനംപ്രതി പെട്രോൾ വിലയിൽ വർധനവുണ്ടായിരുന്ന സമയത്ത് ഓഫറുകളുടെ ഒരു മഹാമേള തന്നെ പെട്രോളിനെ ചുറ്റിപറ്റി നടന്നിരുന്നു. വില സെഞ്ചുറി അടിച്ചപ്പോഴായിരുന്നു ആ കാലം. കായിക മത്സരങ്ങളുടെ വിജയികൾക്കുള്ള സമ്മാനമായി പെട്രോൾ നൽകിയതെല്ലാം വാർത്തകളിൽ ഇടം പിടിച്ചിരുന്നു. പ്രതിഷേധത്തിന്‍റെ ഭാഗമായി യുവജന സംഘടനകളും പെട്രോൾ സമ്മാനമായി നൽകുന്ന മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു. എന്തിനു പറയുന്നു കല്യാണത്തിന് പോലും സമ്മാനമായി പെട്രോൾ നൽകിയിരുന്നു.

വിലയിൽ നേരിയ കുറവ് സ‍ർക്കാ‍ർ വരുത്തിയെങ്കിലും പൊതുജനത്തിന്‍റെ കഷ്ടപ്പാട് തുടരുകയാണ്. അതുകൊണ്ടുതന്നെ പെട്രോൾ സൗജന്യമായി ലഭിച്ചാൽ ഏവ‍ർക്കും അതൊരു ആശ്വാസമാകും. വസ്ത്രം വാങ്ങിയാൽ പെട്രോൾ സൗജന്യമെന്ന ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ് എം സി ആർ വസ്ത്രാലയം. ഓഫർ ഇതിനകം വലിയ ഹിറ്റായിട്ടുണ്ട്.

എം സി ആറിന്‍റെ ഷോറൂമുകളിൽ നിന്ന് ആയിരം രൂപയ്ക്ക് വസ്ത്രം വാങ്ങിയാൽ മുതൽ ഓഫർ ലഭിക്കും. ആയിരം രൂപക്ക് വസ്ത്രം വാങ്ങിയാൽ ഒരു ലിറ്റർ പെട്രോളാകും ഓഫ‍റായി ലഭിക്കുക. അങ്ങനെ ഓരോ ആയിരത്തിനും ഒരു ലിറ്റ‍ർ സൗജന്യമായി ലഭിക്കും. ഷോറുമിനടുത്തുള്ള പെട്രോൾ പമ്പുകളുമായി ചേർന്നുകൊണ്ടാണ് എം സി ആ‌ർ ഈ ഓഫ‍ർ അവതരിപ്പിച്ചിരിക്കുന്നത്.

ഒരു മാസം നീളുന്ന ഓഫറാണ് ഇതെന്ന് എം സി ആ‍ർ കൊച്ചി റിജിയണൽ ഹെഡ് മുത്തു പറഞ്ഞു. ക്രിസ്മസ്-ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായാണ് ഓഫറെന്നും അദ്ദേഹം വിശദീകരിച്ചു. കമ്പനി എം ഡി എം സി റോബിനാണ് ആശയത്തിന് പിന്നിലെന്നും മുത്തു വ്യക്തമാക്കി. ഓരോ ആയിരം രൂപക്കും ഒരു ലിറ്റ‍ർ ഇന്ധനം ലഭിക്കുന്ന കൂപ്പൺ ആയിരിക്കും നൽകുക. അയ്യായിരം രൂപയ്ക്ക് വസ്ത്രം വാങ്ങിയാൽ അഞ്ച് കൂപ്പൺ ലഭിക്കും. പതിനായിരം രൂപയ്ക്കാണ് വസ്ത്രം വാങ്ങുന്നതെങ്കിൽ പത്ത് കൂപ്പൺ ലഭിക്കും. ഡിസംബർ ആറ് മുതൽ ജനുവരി അഞ്ച് വരെയാണ് ഈ ഓഫർ ഉണ്ടായിരിക്കുക. കേരളത്തിലെ എം സി ആറിന്‍റെ മൊത്തം ഷോറുമുകളിലും ഈ ഓഫർ ലഭ്യമാണെന്നും മുത്തു വ്യക്തമാക്കി.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close