KERALANEWS

10 കിലോ കഞ്ചാവുമായി സ്ത്രീ അടക്കം നാലു പേര്‍ പിടിയില്‍

തൃശൂര്‍: 10 കിലോ കഞ്ചാവുമായി ഒരു സ്ത്രീ അടക്കം നാലു പേര്‍ പിടിയിലായി.തൃശൂര്‍ ശക്തന്‍ നഗറില്‍ ഇന്ന് രാവിലെ തൃശൂര്‍ സിറ്റി ഷാഡോ പോലീസും ഈസ്റ്റ് പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് കാറിന്റെ ബോണറ്റില്‍ വച്ച് കടത്താന്‍ ശ്രമിച്ച കഞ്ചാവ് പിടിച്ചെടുത്തത്. നിരവധി കേസുകളില്‍ പ്രതികളായ തിരുവനന്തപുരം കല്ലറ സ്വദേശികളായ ജാഫര്‍ ഖാന്‍, റിയാസ്, ഷമീര്‍, സുമി എന്നിവരാണ് പിടിയിലായത്. ആന്ധ്ര, ഒറീസ എന്നിവിടങ്ങളില്‍ നിന്നും വലിയതോതില്‍ കഞ്ചാവ് കടത്തുന്ന ദമ്പതികളടക്കം നാലുപേരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

കഞ്ചാവ് കടത്താനായി ഉപയോഗിച്ച വാഹനവും കസ്റ്റഡിയില്‍ എടുത്തു. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ,മാര്‍ക്കറ്റില്‍ ഒന്‍പതു ലക്ഷം രൂപ വില മതിക്കുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close