KERALANEWS

സൈക്കിൾ നിയന്ത്രണം വിട്ടു; ഇടുക്കിയിൽ സൈക്കിൾ മറിഞ്ഞ് 10 വയസ്സുകാരൻ മരിച്ചു

ഇടുക്കി: ഇടുക്കിയിൽ സൈക്കിൾ മറിഞ്ഞ് വിദ്യാർഥി മരിച്ചു. ഇടുക്കി പ്രകാശിലാണ് സംഭവം നടന്നത്. വ്യാഴാഴ്ച ഉച്ചയ്ക്കാണ് അപകടമുണ്ടായത്.
ഉദയഗിരി കൂനംമാക്കൽ ബേബിയുടെ മകൻ എബിൻ ജോസഫ് ബേബി (10) ആണ് മരിച്ചത്. ഉദയഗിരി സെൻറ്​ മേരീസ് യു പി സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് എബിൻ.

ഇടുക്കി പ്രകാശിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30നാണ് സംഭവം. സൈക്കിൾ ഓടിച്ച് വെളിയിലിറങ്ങിയ എബിൻ നിയന്ത്രണം വിട്ട് സ്ഥലത്ത് പുതുതായി നിർമിച്ച മൊബൈൽ ടവറിൻറെ സംരക്ഷണ വേലിയിലേക്ക് പോയി​ വീഴുകയായിരുന്നു. അപകടത്തെ തുടർന്ന് കുട്ടിയുടെ തലക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് കുട്ടിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. എന്നാൽ ഗുരുതര പരിക്ക് ആയതിനാൽ വിദ​ഗ്ധ ചികിത്സയ്ക്കായി തൊടുപുഴയിലേക്ക് കൊണ്ടുപോകുകയായിരുന്നു. എന്നാൽ പോകുന്ന വഴി കുട്ടി മരിക്കുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close