
ശിവമോഗ: നൂറിലേറെ തെരുവുനായകളെ വിഷം കൊടുത്തു കൊന്നതായി റിപ്പോര്‍ട്ട്. കര്‍ണാടകയിലെ ശിവമോഗജില്ലയില് ഭദ്രാവതി താലൂക്കിലെ ഒരു ഗ്രാമത്തിലാണ് സംഭവം. പിന്നീട് ഇവയെ കൂട്ടത്തോടെ കുഴിച്ചുമൂടി. ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
നേരത്തെ ഹസാന് ജില്ലയില്‍ 150ലേറെ കുരങ്ങുകളെയും ഇത്തരത്തില്‍ കൊന്നുതള്ളിയിരുന്നു. ഇവയുടെ ശരീരങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ഈക്രൂരത ഹൈക്കോടതിയുടെ ശ്രദ്ധയില്‍ പെട്ടതോടെ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളാന്‍ ഉത്തരവിട്ടു.
കമ്പടലാലു-ഹൊസൂര്‍ ഗ്രാമത്തിലാണ് ഇപ്പോള്‍ നായകളെ ഇത്തരത്തില്‍ കൂട്ടത്തോടെ കൊന്നൊടുക്കിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ശിവമോഗ ആനിമല്റെസ്ക്യൂ ക്ലബ്ബ് സ്ഥലം സന്ദര്‍ശിച്ചു.പൊലീസിന്റെയും വെറ്റിനറി ഡോക്ടര്‍മാരുടെയും സഹായത്തോടെ ഇവരാണ് ഇവയുടെ ശരീരങ്ങള്‍ സംസ്കരിച്ചത്. ഭദ്രാവതി പൊലീസ് സ്റ്റേഷനില്‍ ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ചില നായകളെ ജീവനോടെ കുഴിച്ച് മൂടിയതായും സംശയമുണ്ടെന്ന് പരാതിയില്‍ പറയുന്നു.