Breaking NewsNEWSTrendingVIDEOSWORLD

പൊട്ടിത്തെറിച്ചത് വനിതാ ചാവേർ; നാല് പേർ കൊല്ലപ്പെട്ട സ്‌ഫോടനത്തിൽ യുവതി പൊട്ടിത്തെറിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യം പുറത്ത്..! വീഡിയോ കാണാം..

കറാച്ചി: പാകിസ്താനിലെ കറാച്ചി സർവകലാശാലയിൽ സ്‌ഫോടനമുണ്ടായത് വനിതാ ചാവേർ പൊട്ടിത്തെറിച്ച്. സ്‌ഫോടനത്തിൽ മൂന്ന് ചൈനീസ് പൗരന്മാരുൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ രണ്ട് പേർ സ്ത്രീകളാണ്. കൺഫ്യൂഷ്യസ് ഇൻസ്റ്റിറ്റ്യൂട്ടിന് സമീപമാണ് സ്‌ഫോടനം. നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ മൂന്നുപേരുടെ നില അതീവ ഗുരുതരമാണ്.

ഒരു സ്ത്രീ നടന്ന് വരികയും ഒരു കാർ വളവ് തിരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതിനിടെ, സ്ത്രീ ചാവേർ പൊട്ടിത്തെറിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. വീഡിയോ കാണാം..

കറാച്ചി സർവകലാശാലയിൽ ചൈനീസ് ഭാഷ പഠിപ്പിക്കാനായി ചൈന സ്ഥാപിച്ച കൺഫ്യൂഷ്യസ് ഇൻസ്റ്റിറ്റ്യൂട്ടിന് സമീപമാണ് സ്ഫോടനം ഉണ്ടായത്. സർവകലാശാലയിലെ അധ്യാപകരെയും കൊണ്ടു പോകുകയായിരുന്ന വാഹനമാണ് പൊട്ടിത്തെറിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കൺഫ്യൂഷ്യസ് ഇൻസ്റ്റിറ്റ്യൂട്ടിന് ഡയറക്ടർ അടക്കം മൂന്ന് ചൈനീസ് പൗരന്മാരും പാകിസ്ഥാൻ സ്വദേശിയായ ഡ്രൈവറുമാണ് കൊല്ലപ്പെട്ടതെന്ന് സർവകലാശാല വക്താവ് പറഞ്ഞു. മറ്റ് രണ്ട് ചൈനീസ് പൗരന്മർക്ക് പരിക്കേറ്റിട്ടുണ്ട്. സ്ഫോടനത്തിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രദേശം ഒഴിപ്പിച്ചു.

സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ബലൂച്ച് ലിബറേഷൻ ആർമി (ബിഎൽഎ) മജീദ് വിഭാഗം ഏറ്റെടുത്തു. സർവകലാശാല വളപ്പിൽ വനിത ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ബിഎൽഎ വക്താവ് പറഞ്ഞു. വനിതാ ചാവേറിന്റെ ചിത്രവും ബിഎൽഎ വക്താവ് പുറത്തുവിട്ടു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close