KERALANEWSVIDEOS

പെൺകുട്ടികളുടെ കൂട്ടത്തല്ലിൽ കലാശിച്ചത് രണ്ട് വിദ്യാർത്ഥിനികൾ തമ്മിലുണ്ടായ തർക്കം; ബസ് സ്റ്റോപ്പിലെ പൊരിഞ്ഞ അടിക്ക് പിന്നാലെ പെൺകുട്ടികളെ വിളിച്ച് ഉപദേശിച്ച് പോലീസും; വൈറലായ കയ്യാങ്കളിയുടെ വീഡിയോ കാണാം..

ചെന്നൈ: രണ്ട് വിദ്യാർത്ഥികൾ തമ്മിൽ ബസ് സ്റ്റോപ്പിലുണ്ടായ സംഘർഷം കലാശിച്ചത് കയ്യാങ്കളിയിൽ. ഒടുവിൽ അരങ്ങേറിയത് പെൺകുട്ടികളുടെ കൂട്ടത്തല്ലും. ചെന്നൈയിലാണ് സംഭവം. കൂട്ടത്തല്ലിന്റെ വീഡിയോ വൈറലാവുകയാണ്.

വടക്കൻ ചെന്നൈയിൽ ന്യൂ വാഷർമൻപേട്ട് ബസ് സ്റ്റോപ്പിൽ വച്ചാണ് സംഭവുണ്ടായത്. നിരവധി കോളജ് വിദ്യാർത്ഥികൾ ബസ് സ്‌റ്റോപ്പിലുണ്ടായിരുന്നു. അതിനിടെയാണ് രണ്ട് വിദ്യാർത്ഥിനികൾ തമ്മിൽ തമ്മിൽത്തല്ലിയത്. പിന്നാലെ കൂട്ടത്തല്ല് അരങ്ങേറുകയായിരുന്നു.

വിദ്യാർത്ഥിനികൾ പരസ്പരം അടിക്കുന്നതും നിലത്ത് വീണു പോരടിക്കുന്നതും വീഡിയോയിൽ ഉണ്ട്. ചുറ്റുമുള്ള വിദ്യാർത്ഥിനികൾ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതും ചിലർ നിലത്തുവീണ് കിടക്കുന്ന വിദ്യാർത്ഥിനിയെ തല്ലുന്നതുമൊക്കെ വീഡിയോയിൽ കാണാം.

കൂട്ടത്തല്ല് കണ്ട് പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സ്ഥലത്തെത്തി രംഗം ശാന്തമാക്കി. തല്ലുണ്ടാക്കിയ വിദ്യാർത്ഥിനികളെ വിളിച്ച് ഉപദേശം നൽകിയ പൊലീസ് മുന്നറിയിപ്പും നൽകിയാണ് വിട്ടത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close