
ബെർലിൻ: ജർമ്മൻ സന്ദർശനത്തിനിടെ കൊച്ചുകുട്ടിയെ കളിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മോദി കുഞ്ഞിനെ താലോലിക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ വൈറലാവുകയാണ്. മോദിയെ കാത്തുനിൽക്കുന്ന ഇന്ത്യക്കാരുടെ കൂട്ടത്തിൽ അമ്മ എടുത്തിരിക്കുന്ന കുഞ്ഞ് മോദിയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
കുഞ്ഞിന്റെ അടുത്തുപോയി കുശലാന്വേഷണം നടത്തിയ ശേഷം അൽപ്പനേരം കുട്ടിയുമൊത്ത് കളിച്ച ശേഷമാണ് മോദി നടന്നുനീങ്ങിയത്.മോദിയുടെ പോലെയാണ് കുട്ടി വസ്ത്രം ധരിച്ചിരുന്നത്. വസ്ത്രത്തിന്റെ നിറത്തിൽ വ്യത്യാസം ഉണ്ടെന്ന് മാത്രം. കുഞ്ഞിനെ താലോലിച്ച് മുഖത്ത് തലോടിയ ശേഷമാണ് മോദി നടന്നുനീങ്ങിയത്.