KERALANEWSTrendingVIDEOS

മതമേതായാലും മനുഷ്യരുടെ ദൈവമല്ലേ; ബാങ്ക് വിളി സമയത്ത് ക്ഷേത്രത്തിൽ നിന്നും എത്തിയ ഘോഷയാത്രയിലുള്ളവർ ചെയ്തത് കണ്ടോ..? മലയാളികൾക്ക് അഭിമാനമാകുന്ന വീഡിയോ കാണാം..

കൊല്ലം: കേരളത്തിന്റെ മതസൗഹാർദം ഊട്ടിയുറപ്പിക്കുന്ന ഒരു കാഴ്ച്ചയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ക്ഷേത്രത്തിലെ ഘോഷയാത്ര കടന്നു പോകുമ്പോൾ ബാങ്ക് വിളി കേട്ട് വാദ്യ മേളങ്ങൾ നിശബ്ദമാക്കിയ വീഡിയോയാണ് സൈബർ ലോകത്ത് ചർച്ചയാകുന്നത്. കൊല്ലം കരുനാ​ഗപ്പള്ളി വെറ്റമുക്കിലാണ് സംഭവം.

വെറ്റമുക്ക് മസ്ജിദ് തഖ്‌വയിൽ നോമ്പ് തുറക്കുന്ന ബാങ്ക് വിളി സമയത്താണ് വെറ്റമുക്ക് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ സപ്താഹത്തോടനുബന്ധിച്ചുള്ള ഘോഷയാത്ര കടന്നു വന്നത്. ഈ സമയത്ത് പള്ളിയിൽ നിന്ന് ബാങ്ക് വിളി കേട്ടപ്പോൾ അമ്മമാരും കുട്ടികളുമടക്കമുള്ളവർ വാദ്യമേളങ്ങളും മറ്റും നിശ്ചലമാക്കി നടക്കുകയായിരുന്നു. ചിലർ പള്ളിയെ നോക്കി തൊഴുകയും ചെയ്തു. എല്ലാവരുടെയും ഹൃദയം കവരുന്ന ഈ കാഴ്ചക്ക് സോഷ്യൽ മീഡിയയും കയ്യടിക്കുകയാണ്. ട്രോൾ കരുനാഗപ്പള്ളി എന്ന് ഫേസ്ബുക്ക് പേജിൽ വന്ന വീഡിയോ വളരെ വേ​ഗം വൈറലാകുകയായിരുന്നു.

‘വർഗീയതയ്ക്ക് മണ്ണൊരുക്കാൻ ആര് ശ്രമിച്ചാലും ഈ നാട്ടിലെ സ്‌നേഹവും സൗഹൃദവും തല്ലിക്കെടുത്താൻ കഴിയില്ലെന്ന് അരക്കിട്ടുറപ്പിക്കുന്ന മനോഹര കാഴ്ച. നോമ്പ് 30 പൂർത്തിയാക്കി പരസ്പര സ്‌നേഹ ബഹുമാനത്തോടെ സൗഹാർദ്ദത്തിന്റെ സന്ദേശം പകർന്ന് നൽകുന്ന ഇത്തരം മനുഷ്യരുള്ള നാട്ടിൽ ആർക്കാണ് വർഗീയത ചിന്തിക്കാൻ കഴിയുക. ഏവർക്കും ഈദ് ആശംസകൾ,’ എന്നാണ് വീഡിയോയ്‌ക്കൊപ്പം കുറിച്ചത്.

മതമൈത്രിയുടെ പേരിൽ കൂടിയാണ് കേരളം അറിയപ്പെടുന്നത്. വ്യത്യസ്ത മതവിഭാഗത്തിൽപ്പെട്ടവരുടെ ആരാധനാലയങ്ങൾ സൗഹാർദത്തോടെ തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന നിരവധി സ്ഥലങ്ങളാണ് കേരളത്തിലുള്ളത്. ഒരുപക്ഷേ ഇന്ത്യയിൽ തന്നെ അത്തരമൊരു സംസ്ഥാനം കേരളം മാത്രമായിരിക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close