INDIANEWSTrending

ഇരുപത്തിരണ്ടുകാരനെ വിവാഹം കഴിച്ചത് ബന്ധുക്കളുടെ എതിർപ്പിനെ വകവയ്ക്കാതെ; സിനിമയ്ക്ക് പോകാൻ നിർബന്ധിച്ചിട്ടും ഭർത്താവ് എതിർത്തു; വാടക വീട്ടിൽ ജീവനൊടുക്കി ഇരുപതുകാരിയായ നവവധു

ഹൈദരാബാദ്: ഭർത്താവ് സിനിമയ്ക്ക് പോകാൻ വിസമ്മതിച്ചതിനെ തുടർന്ന് നവവധു ആത്മഹത്യ ചെയ്തു. ഇരുപതുകാരിയായ സ്വാതി ആണ് മരിച്ചത്. സ്വാതി ഇരുപത്തിരണ്ടുകാരനായ രാജുവിനെ വിവാഹം ചെയ്ത് അധിക നാളായിരുന്നില്ല. ബന്ധുക്കളുടെ എതിർപ്പിനെ വകവെക്കാത്ത വിവാഹം കഴിച്ച ഇവർ വാടക വീട്ടിലാണ് താമസിച്ചിരുന്നത്.

ഹൈദരാബാദിലെ ശങ്കർപ്പള്ളിയിലാണ് സംഭവം. വികാരാബാദ് ജില്ലയിലെ താണ്ടൂർ സ്വദേശിനിയാണ് സ്വാതി. ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്നു രാജു. സിനിമയ്ക്ക് പോവാൻ നിർബന്ധം പിടിച്ച സ്വതിയോട് പല കാരണങ്ങൾ ചൂണ്ടിക്കാട്ടി രാജു എതിർത്തു. തുടർച്ചയായി നിഷേധമുണ്ടായതോടെ സ്വാതി ആത്മഹത്യ ചെയ്യുകയായിരുന്നു. സംഭവം നടക്കുമ്പോൾ രാജു ജോലിസ്ഥലത്തായിരുന്നു. ശങ്കർപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കുസാറ്റിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ജൂനിയർ അറസ്റ്റിൽ

കൊച്ചി: കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജൂനിയർ വിദ്യാർഥി അറസ്റ്റിൽ. പാലക്കാട് സ്വദേശിയായ കാളിദാസനാണ് അറസ്റ്റിലായത്. കുസാറ്റിലെ മെക്കാനിക് വിഭാഗം മൂന്നാം സെമസ്റ്റർ വിദ്യാർഥിയാണ് യുവാവ്.

പാലാരിവട്ടത്ത് പെൺകുട്ടി താമസിച്ച ഫ്ലാറ്റിൽ അതിക്രമിച്ചു കയറി ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. രണ്ടു വർഷം മുൻപ് നടന്ന സംഭവത്തിൽ പെൺകുട്ടി കഴിഞ്ഞ ദിവസം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പാലാരിവട്ടം പൊലീസാണ് കേസെടുത്തത്.

പെൺകുട്ടിയെ വീണ്ടും ഭീഷണിപ്പെടുത്തിയതോടെയാണ് പരാതി നൽകിയതെന്നു പൊലീസ് പറഞ്ഞു. പ്രതിയെ റിമാൻഡു ചെയ്തു.

സഹോദരനടക്കമുള്ള പ്രതികൾക്ക് വധശിക്ഷ നൽകണം; ഇനി ഭർത്താവിൻറെ വീട്ടിൽ തന്നെ ജീവിക്കുമെന്ന് സുൽത്താന

ഹൈദരാബാദ് ദുരഭിമാനകൊലയിൽ സഹോദരനടക്കമുള്ള പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് കൊല്ലപ്പെട്ട നാഗരാജുവിൻറെ ഭാര്യ സുൽത്താന. തന്നെയും കൊലപ്പെടുത്താൻ വീട്ടുകാർ ശ്രമിച്ചിരുന്നതായി സുൽത്താന പറഞ്ഞു. മാസങ്ങൾ ഗൂഢാലോചന നടത്തിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ തെലങ്കാന ഗവർണർ സർക്കാരിൽ നിന്ന് റിപ്പോർട്ട് തേടി.

ഭർത്താവിൻറെ ഓർമ്മകളിൽ നാഗരാജുവിൻറെ വീട്ടിൽ തന്നെ തുടരുമെന്ന തീരുമാനത്തിലാണ് സുൽത്താന. ഏക ആശ്രയമായിരുന്ന മകനെ നഷ്ടമായതിൻറെ വേദനയിലാണ് നാഗരാജുവിൻറെ അമ്മ. സുൽത്താനയുടെ സഹോദരൻ സയ്ദ് അഹമ്മദും ബന്ധുക്കളും ചേർന്നാണ് നാഗരാജിനെ പൊതുമധ്യത്തിൽ വെട്ടികൊലപ്പെടുത്തിയത്. സയ്ദ് അഹമ്മദും ബന്ധു മസൂദ് അഹമ്മദും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇവർക്ക് വധശിക്ഷ നൽകണമെന്നും കൊലപാതത്തിന് ആസൂത്രണം നടത്തിയ ബന്ധുക്കളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും സുൽത്താന ആവശ്യപ്പെട്ടു.

പ്രണയബന്ധം അറിഞ്ഞത് മുതൽ വീട്ടിൽ മർദ്ദനം പതിവായിരുന്നു, തന്നെ കൊലപ്പെടുത്താൻ ബന്ധുക്കൾ പദ്ധതിയിട്ടിരുന്നു, ഇതിന് ഒടുവിലാണ് നാഗരാജുവിനെ കൊലപ്പെടുത്തിയതെന്നും സുൽത്താന പറഞ്ഞു. നാഗരാജുവിൻറെ അമ്മയേയും നേരത്തെ സുൽത്താനയുടെ വീട്ടുകാർ ഭീഷണിപ്പെടുത്തിയിരുന്നു. ദാരുണകൊലപാതകത്തിൽ ഗവർണർ തമിഴ്സൈ സൈന്ദരരാജനും പട്ടികജാതി കമ്മീഷൻ തെലങ്കാന സർക്കാരിനോട് വിശദീകരണം തേടി.

സംഭവത്തിൽ യുവതിയുടെ സഹോദരൻ അടക്കം രണ്ട് പേർ കൂടി ഇന്നലെ പിടിയിലായിരുന്നു. ദളിത് യുവാവിനെ സഹോദരി വിവാഹം ചെയ്തതിലെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് അറസ്റ്റിലായവർ പൊലീസിനോട് പറഞ്ഞു.

മനസാക്ഷിയെ നടുക്കുന്ന ദൃശ്യങ്ങളാണ് സരോനഗറിൽ നിന്ന് പുറത്ത് വരുന്നത്. പൊതുമധ്യത്തിൽ സ്കൂട്ടറിൽ നിന്ന് പിടിച്ചിറക്കി നാഗരാജിനെ ഇരുപത് മിനിറ്റോളം സംഘം മാറി മാറി വെട്ടി. ഭാര്യ സയ്ദ് സുൽത്താന കാലിൽ വീണ് അപേക്ഷിച്ചിട്ടും അക്രമികൾ പിൻമാറിയില്ല. വടിവാളുമായി സുൽത്താനയുടെ സഹോദരനും സംഘവും ഭീകരാന്തരീക്ഷം സൃഷ്ടിച്ചിട്ടും നാട്ടുകാർ ആരും ഇടപെട്ടില്ല. കൊലപാതകം ഫോണിൽ ചിത്രീകരിക്കുന്നതിൻറെ തിരക്കിലായിരുന്നു പൊതുജനം. ആശുപത്രിയിലെത്തിക്കാൻ സഹായിക്കണമെന്ന് സുൽത്താന കരഞ്ഞ് പറഞ്ഞിട്ടും ആരും തയാറായില്ല. 45 മിനിറ്റ് കഴിഞ്ഞാണ് പൊലീസ് സംഭവ സ്ഥലത്ത് എത്തുന്നത്. ജനങ്ങൾ ആരെങ്കിലും ഇടപെട്ടിരുന്നെങ്കിൽ ഒരുപക്ഷേ നാഗരാജിനെ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാൻ കഴിയുമായിരുന്നു.

ബുധനാഴ്ച രാത്രിയാണ് സുൽത്താനയ്ക്കൊപ്പം ബൈക്കിൽ പോവുകയായിരുന്ന നാഗരാജിനെ തടഞ്ഞ് നിർത്തി കൊലപ്പെടുത്തിയത്. സംഭവ ശേഷം ഒളിവിലായിരുന്ന സുൽത്താനയുടെ സഹോദരൻ സയ്ദ് അഹമ്മദ്, ബന്ധു മസൂദ് അഹമ്മദ് എന്നിവർ കൂടി പിടിയിലായി. ഇതോടെ, സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. വീട്ടുകാരുടെ എതിർപ്പ് മറികടന്ന് രണ്ട് മാസം മുമ്പായിരുന്നു ഇരുവരുടെയും പ്രണയ വിവാഹം. സുൽത്താനയുടെ വീട്ടുകാർ പിന്തുടരുന്നുണ്ടെന്ന് മനസ്സിലായതോടെ വിശാഖപട്ടണത്ത് മാറി താമസിക്കുകയായിരുന്നു. ഒരാഴ്ച മുമ്പാണ് നാഗരാജിൻറെ വീട്ടിലേക്ക് മടങ്ങിവന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close